മണിപ്പൂർ സംഘർഷം നിയന്ത്രിക്കാൻ ബിജെപി സർക്കാർ പരാജയപ്പെട്ടു; പിന്തുണ പിൻവലിച്ച് എൻപിപി

എൻപിപിക്കുള്ളത് ഏഴ് എംഎൽഎമാർ

Update: 2024-11-17 13:59 GMT
Editor : ശരത് പി | By : Web Desk
Advertising

മണിപ്പൂർ: സംസ്ഥാനത്ത് ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി. സംഘർഷം  അവസാനിപ്പിക്കുന്നതിൽ ബീരൻ സിങ് സർക്കാർ പരാജയപ്പെട്ടെന്ന് പറഞ്ഞാണ് എൻപിപി നടപടി. 

ബിജെപി ദേശീയാധ്യക്ഷൻ ജെ.പി നദ്ദക്കയച്ച കത്തിലൂടെയാണ് പാർട്ടി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മണിപ്പൂരിലെ നിലവിലെ അവസ്ഥയിൽ വളരെ ആശങ്കയുണ്ടെന്ന് പറഞ്ഞ പാർട്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവസ്ഥ ഗുരുതമാവുകയാണെന്ന് കുട്ടിച്ചേർത്തു.സംസ്ഥാനത്ത് കൂടുതൽ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, കൂടുതലാളുകളുടെ ജീവിതം ദുരിതത്തിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്.

സംഘർഷം തടയുന്നതിലും കലാപാന്തരീക്ഷം സാധാരണ നിലയിലെത്തിക്കുന്നതിലും ബിരേൻ സിങ് സർക്കാർ പരിപൂർണമായി പരാജയപ്പെട്ടുകഴിഞ്ഞു. ആയതിനാൽ തങ്ങൾ സർക്കാരിനോടുള്ള പിന്തുണ പരിപൂർണമായി പിൻവലിക്കുകയാണ് എന്നാണ് കത്തിന്റെ സാരാംശം.

60 നിയമസഭാ സീറ്റുകളുള്ള മണിപ്പൂരിൽ 53 സീറ്റുകളും എൻഡിഎയുടെ പക്കലാണ്. ഇതിൽ  37 സീറ്റുകൾ ബിജെപിക്കും ബാക്കി സീറ്റുകൾ സഖ്യകക്ഷികൾക്കുമാണ്. എൻപിപി പിന്തുണ പിൻവലിച്ചതോടെ ഏഴ് സീറ്റുകളാണ് എൻഡിഎക്ക് നഷ്ടമായത്.

മണിപ്പൂരിലെ സ്​ഥിതിഗതികൾ ശനിയാഴ്​ച മുതൽ കൂടുതൽ വഷളായിരിക്കുകയാണ്​. ജിരിബാമിൽനിന്ന്​ തട്ടിക്കൊണ്ടുപോയ ആറ്​ മെയ്​തെയ്​ വിഭാഗക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ്​ സംഘർഷം രൂക്ഷമായത്​. പ്രതിഷേധക്കാർ രാഷ്​ട്രീയ നേതാക്കളുടെ വസതികൾ ആക്രമിച്ചതോടെ വെസ്​റ്റ്​ ഇംഫാലിൽ അനിശ്ചിത കാലത്തേക്ക്​ കർഫ്യൂ ഏർപ്പെടുത്തി​​.ശനിയാഴ്​ച പകൽ നിരവധി ​ബിജെപി നേതാക്കളുടെ വസതികളും വാഹനങ്ങളും ഇവർ ആക്രമിച്ചു. മുഖ്യമന്ത്രി ബിരേൻ സിങ്ങി​െൻറ മരുമകൻ രാജ്​കുമാർ ഇമോ സിങ്​, സംസ്​ഥാന മന്ത്രി എൽ. സുസിദ്രോ, എംഎൽഎമാരായ രഘുമണി സിങ്​, സപം കുഞ്ചകേശ്വർ, ജോയ്​ കിസാൻ സിങ്​, സപം നിഷികാന്ത എന്നിവരുടെ വസതികൾക്ക്​ നേരെയാണ്​ ആക്രമണമുണ്ടായത്​.

ശനിയാഴ്​ച രാത്രി മുഖ്യമന്ത്രി ബിരേൻ സിങ്ങി​ൻെറ ഇംഫാൽ ഹെയ്​ങ്ങാങ്ങിലുള്ള സ്വകാര്യ വസതിക്ക്​ നേരെയും ആക്രമണ ശ്രമമുണ്ടായി. പ്രതിഷേധക്കാർക്ക്​ നേരെ പൊലീസ് വെടിയുതിർക്കുകയും​ ടിയർ ഗ്യാസ് പ്രയോഗിക്കുകയും​ ചെയ്​തു. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയിൽ നിരവധി ടയറുകളാണ് പ്രതിഷേധക്കാർ​ കത്തിച്ചിട്ടത്​. വിവിധയിടങ്ങളിൽ വീടുകൾക്കും ദേവാലയങ്ങൾക്കും നേരെ ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങൾക്കും ഏഴ് കുക്കി വിഭാഗക്കാരുടെ വീടുകൾക്കും തീയിട്ടു. ഏഴ്​ ജില്ലകളിൽ ഇൻറർനെറ്റ്​ സേവനം വിച്​ഛേദിച്ചിട്ടുണ്ട്​.പ്രതിഷേധം അക്രമാസക്​തമായതോടെ 19 ബിജെപി എംഎൽഎമാരും മന്ത്രിമാരും രാജിവെക്കുമെന്ന വിവരം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നുണ്ട്​. എംഎൽഎമാരായ ടി. റോബിന്ദ്രോ, രാധേശ്യാം, പാനം ബ്രോജൻ എന്നിവർ തിങ്കളാഴ്​ച രാജിവെക്കുമെന്നാണ്​ വിവരം.

Full View 

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News