ഹിമാചൽപ്രദേശ് കോൺഗ്രസിൽ കൂട്ട നടപടി; 30 പേരെ പാർട്ടിയിൽനിന്ന് പുറത്താക്കി
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് ഹിമാചൽപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.
Update: 2022-12-07 13:21 GMT
ഷിംല: നാളെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ഹിമാചൽപ്രദേശ് കോൺഗ്രസിൽ കൂട്ട നടപടി. 30 പേരെയാണ് ആറു വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന് ഇവരുടെ പേര് വിവരങ്ങൾ പങ്കുവെച്ച് പുറത്തിറക്കിയ അറിയിപ്പിൽ സംസ്ഥാന ഘടകം വ്യക്തമാക്കി.
ഹിമാചൽ പ്രദേശിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സംസ്ഥാനത്ത് വലിയ തോതിൽ അടിയൊഴുക്കുണ്ടായതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
Himachal Pradesh Congress President expelled 30 party leaders from the primary membership of the party for the next six years for anti-party activities pic.twitter.com/BwC35MD9gT
— ANI (@ANI) December 7, 2022