പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപിയുടെ പരാതി; വിനാശകാലേ വിപരീത ബുദ്ധിയെന്ന് കോണ്‍ഗ്രസ്

മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ പരാജയം ഭയന്നാണ് ബിജെപി നീക്കമെന്നും കോണ്‍ഗ്രസിന്റെ ട്വീറ്റ്

Update: 2023-08-14 04:32 GMT
Advertising

ഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ മധ്യപ്രദേശിലെ ഭരണകക്ഷി നേതാക്കൾ പരാതി നൽകിയതിൽ പ്രതികരണവുമായി കോണ്‍ഗ്രസ്. മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം വ്യക്തമാണെന്നും ബിജെപി പ്രവർത്തകർ പരിഭ്രാന്തരാണെന്നും കോൺഗ്രസ് തിരിച്ചടിച്ചു. കോൺഗ്രസ് ഭയപ്പെടുന്നില്ല, സത്യം വളരെ വേഗം പൊതുജനങ്ങൾക്ക് മുന്നിലെത്തും. വിനാശകാലേ വിപരീത ബുദ്ധിയെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

മധ്യപ്രദേശിലേത് 50 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാറാണെന്നായിരുന്നു പ്രിയങ്കയുടെ ആരോപണം. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് 50 ശതമാനം കമ്മീഷന്‍ ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രിയങ്കയുടെ പരാമർശം. 50 ശതമാനം കമ്മീഷന്‍ വാങ്ങുന്ന മധ്യപ്രദേശ് സര്‍ക്കാറിനെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തൂത്തെറിയുമെന്നാണ് പ്രിയങ്ക ട്വിറ്ററില്‍ ( എക്‌സ്) കുറിച്ചത്.

പ്രിയങ്കയുടെ പോസ്റ്റിനെതിരെ ബിജെപി ലീഗല്‍ സെല്‍ കണ്‍വീനര്‍ നിമേഷ് പതക്ക് ആണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രിയങ്കയ്ക്ക് പുറമെ, മധ്യപ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ്, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ യാദവ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.   

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News