മോദിക്കെതിരായ പരാതികളിൽ മറുപടി പോലുമില്ല'; പ്രതിപക്ഷത്തിന്റെ പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നില്ലെന്ന് കോൺഗ്രസ്

ബി.ജെ.പി നേതാക്കൾക്കെതിരായ പരാതികൾ പൂർണമായും അവ​ഗണിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ കോൺ​ഗ്രസ് നേതാവ് രൺദീപ് സുർജേവാലയെ രണ്ട് ദിവസം പ്രചാരണങ്ങളിൽനിന്ന് വിലക്കിയിരുന്നു.

Update: 2024-04-23 01:35 GMT
Advertising

ന്യൂഡൽഹി: പ്രതിപക്ഷം നൽകുന്ന പരാതികളൊന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി കോൺഗ്രസ്. പ്രധാനമന്ത്രിക്കെതിരെയടക്കം നൽകിയ പരാതികളിൽ മറുപടി പോലും കിട്ടുന്നില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ കമ്മീഷൻ ദ്രുതഗതിയിൽ നടപടി സ്വീകരിക്കുന്നതായും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.

കോൺഗ്രസ് ഏറ്റവും ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ്. പക്ഷെ പ്രാഥമിക നടപടി പോലും ഉണ്ടായിട്ടില്ല. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ കോൺഗ്രസ് ഇതടക്കം കമ്മീഷന് സമർപ്പിച്ചത് 16 പരാതികളാണ്. പക്ഷേ ഒരു നടപടിയും കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

പ്രധാനമന്ത്രി രാജസ്ഥാനിൽ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശം, രാമക്ഷേത്രവും അവിടത്തെ പ്രതിഷ്ഠയും ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്, അസമിലെ ബി.ജെ.പി സ്ഥാനാർഥി തപൻകുമാർ ഗൊഗോയ് വോട്ടർമാർക്ക് പണം നൽകിയത്, പെരുമാറ്റച്ചട്ടം നിലനിൽക്കെ യു.ജി.സിയിൽ നടത്തിയ നിയമനങ്ങൾ, കാസർകോട് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട്, ചില ദേശീയ വാർത്താ ചാനലുകൾ മതം അടിസ്ഥാനമാക്കി രാഷ്ട്രീയ വിശകലനം നടത്തുന്നത്, മണിപ്പൂരിൽ കൂടുതൽ ബൂത്തുകളിലെ റീപോൾ വേണമെന്ന ആവശ്യം, സൈനിക ചിഹ്നങ്ങളും മറ്റും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്, ദൂരദർശൻ ന്യൂസ് ചാനലിന്റെ ലോഗോയുടെ നിറം കാവിയാക്കിയത് തുടങ്ങിയ പരാതികളിലൊന്നും കമ്മീഷൻ നടപടി സ്‌നീകരിച്ചിട്ടില്ല. എന്നാൽ കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയെ രണ്ടു ദിവസം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് കമ്മീഷൻ വിലക്കിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News