നീറ്റ് പരീക്ഷാ ക്രമക്കേട്; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

സംസ്ഥാന കോൺഗ്രസ് കമ്മിറ്റികളോട് പ്രതിഷേധം സംഘടിപ്പിക്കാൻ നിർദേശം

Update: 2024-06-19 10:15 GMT
Advertising

ന്യൂഡൽ​ഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. സംസ്ഥാന കോൺഗ്രസ് കമ്മിറ്റികളോട് പ്രതിഷേധം സംഘടിപ്പിക്കാൻ എഐസിസി നിർദേശം നൽകി. വെള്ളിയാഴ്ച സംസ്ഥാന തലസ്ഥാനങ്ങളിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

പ്രതിഷേധവുമായി ബന്ധപ്പെട്ട കത്ത് കോൺ​ഗ്രസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ നേതൃത്വങ്ങൾക്ക് കൈമാറി. നിയമസഭാ കക്ഷി നേതാക്കൾക്കും പ്രതിപക്ഷ നേതാക്കൾക്കുമുൾപ്പെടെയുള്ളവർക്കാണ് കത്ത് നൽകിയത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News