ഹിമാചലിൽ 'ഓപ്പറേഷൻ താമര' മുന്നിൽ കണ്ട് കോൺഗ്രസ്; എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റും

വിജയാഘോഷങ്ങളിൽ പങ്കെടുക്കാൻ നിൽക്കരുതെന്നും നിർദേശം

Update: 2022-12-08 08:01 GMT
Advertising

ഷിംല: ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ജയിക്കുന്ന എംഎൽഎമാരെ രാജസ്ഥാനിലേക്ക് മാറ്റാൻ കോൺഗ്രസ് നീക്കം. ബിജെപിയുടെ കുതിരക്കച്ചവടം ഭയന്നാണ് നീക്കം. വിജയാഘോഷങ്ങളിൽ പങ്കെടുക്കാൻ നിൽക്കരുതെന്നും നേതാക്കൾക്ക് ഹൈക്കമാന്റ് നിർദേശം നല്‍കിട്ടുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മുതിർന്ന നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയ്ക്കുമാണ് എംഎൽഎമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ചുമതല.

കോൺഗ്രസിന്റെ നീക്കങ്ങൾക്ക് പിന്നിൽ പ്രിയങ്കാഗാന്ധിയെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെ പ്രിയങ്കാഗാന്ധി ഷിംലയിലെത്തുമെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു.

ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹിമാചല്‍പ്രദേശില്‍ നടക്കുന്നത്. 27 സീറ്റില്‍ ബിജെപിയും 38 സീറ്റില്‍ കോണ്‍ഗ്രസുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ഹിമാചലിൽ അട്ടിമറിവിജയം നേടുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

മല്ലികാർജുൻ ഖർഗെയുടെ കീഴിൽ, പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസിൻറെ പ്രചാരണ പരിപാടികൾ. പുതിയ പെൻഷൻ പദ്ധതി, തൊഴിലില്ലായ്മ, ആപ്പിൾ കർഷകരുടെ പ്രശ്‌നങ്ങൾ തുടങ്ങിയവയിൽ ഊന്നിയായിരുന്നു കോൺഗ്രസ് പ്രചാരണം നടത്തിയത്. ഉയർന്ന പോളിങ് ശതമാനം ഭരണമാറ്റം പ്രതീക്ഷിക്കുന്ന കോൺഗ്രസ് കണക്ക് കൂട്ടിയിരുന്നു. എന്നാൽ പല മണ്ഡലങ്ങളിലും കോൺഗ്രസ് പ്രതീക്ഷിച്ച പോളിങ് ഉണ്ടായില്ല.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News