കോൺഗ്രസിൻ്റെ ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ പ്രചാരണം; ബിജെപിക്കെതിരെ ലഘുലേഖ പുറത്തിറക്കി
അംബേദ്കർ വിരുദ്ധ പരാമർശത്തിൽ അമിത് ഷാ രാജി വെക്കണമെന്ന് പവൻ ഖേഡ
Update: 2025-01-04 09:34 GMT
ന്യൂഡൽഹി: ബിജെപിക്കെതിരെ ലഘുലേഖ പുറത്തിറക്കി കോൺഗ്രസ്. അംബേദ്കർ വിരുദ്ധ പരാമർശത്തിൽ അമിത് ഷാ രാജി വെക്കണമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേഡ പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അംബേദ്കറെ അപമാനിക്കൽ മാത്രമല്ല രാജ്യത്തെ കോടിക്കണക്കിന് പേരുടെ അവകാശങ്ങളെ ലംഘിക്കൽ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.