സ്റ്റാർട്ട്അപ്പ് കമ്പനി വിറ്റുകിട്ടിയത് 975 മില്യൺ ഡോളർ; പെട്ടെന്ന് ധനികനായപ്പോൾ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിൽ സംരംഭകൻ

ലൂം എന്ന കമ്പനിയുടെ സഹസ്ഥാപകനായ വിനയ് ഹിരേമഥ് ആണ് തന്റെ വിഷമാവസ്ഥ എക്സിൽ പങ്കുവെച്ചത്.

Update: 2025-01-06 11:24 GMT
Advertising

മുംബൈ : 975 മില്യൺ ഡോളറിന് സ്റ്റാർട്ട്അപ്പ് കമ്പനി വിറ്റുകിട്ടിയ പണംകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ ധർമസങ്കടത്തിലാണ് ഇന്ത്യയിൽ നിന്നുള്ള സംരംഭകൻ. ലൂം എന്ന കമ്പനിയുടെ സഹസ്ഥാപകനായ വിനയ് ഹിരേമഥ് ആണ് തന്റെ വിഷമാവസ്ഥ എക്സിൽ പങ്കുവെച്ചത്.

'ഞാനൊരു പണക്കാരനായി, പക്ഷെ ഇതുകൊണ്ട് എന്ത് ചെയ്യണമെന്നറയില്ല' എന്ന തലക്കെട്ടിൽ വിനയ് എഴുതിയ കുറിപ്പാണ് വൈറലായത്. കുറിപ്പിൽ പണം തന്നെ നിസ്സഹായനാക്കുന്നുവെന്നും സ്വാതന്ത്ര്യമുണ്ടായിട്ടും എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണെന്നും വിനയ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി റോബോട്ടിക്‌സ് കമ്പനി ആരംഭിക്കാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അതൊന്നും തന്നെ സന്തോഷവാനാക്കുന്നില്ലെന്നാണ് വിനയ് പറയുന്നത്. എലോൺ മസ്‌കിനെ പോലെയാകാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരെ കൂടുതൽ കാര്യക്ഷമമായും മാനുഷികമായും സംസാരിക്കാൻ സഹായിക്കുന്ന ഒരു വീഡിയോ റെക്കോർഡിംഗ് ഉപകരണമാണ് ലൂം. ഡ്രോപ്ബോക്സ്, ഗൂഗിൾ തുടങ്ങിയ സ്ഥാപനങ്ങളിലെ നിരവധി ജീവനക്കാർ ലൂം ക്രോം എക്സ്റ്റൻഷനും ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നുണ്ട്. 975 മില്യൺ ഡോളറിനാണ് 2023-ൽ ആസ്ത്രേലിയൻ സോഫ്റ്റവയർ കമ്പനിയായ അറ്റ്ലാസിയൻ ലൂം വാങ്ങിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News