മമതയ്‌ക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് ആലോചിക്കുമെന്ന് കോൺഗ്രസ്

മമതയ്‌ക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് നേരത്തെ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമായിരുന്നുവെന്ന് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പറഞ്ഞു

Update: 2021-09-06 14:30 GMT
Editor : Shaheer | By : Web Desk
Advertising

ഭവാനിപൂരിൽ ഉപതെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നതിനെ കുറിച്ച് പാർട്ടി ചർച്ച ചെയ്യുമെന്ന് കോൺഗ്രസ്. പാർലമെന്റ് കക്ഷി നേതാവായ അധിർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇനി പുതുതായി ആലോചിക്കേണ്ടതുണ്ട്. ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക-ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ചൗധരി പ്രതികരിച്ചു.

മമതയ്‌ക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് നേരത്തെ അധിർ രഞ്ജൻ ചൗധരി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അത് അന്നത്തെ തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മുറയ്ക്ക് പാർട്ടി ഇതേക്കുറിച്ച് പുനരാലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. മമതയോടുള്ള കടപ്പാടെന്നോണം അവർക്കെതിരെ സ്ഥാനാർത്ഥി നിർത്തേണ്ടതില്ലെന്നാണ് അന്ന് പറഞ്ഞത്. അത് തന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നുവെന്ന് ചൗധരി കൂട്ടിച്ചേർത്തു.

ഈ മാസം 30നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ മൂന്നിന് വോട്ടെണ്ണലും നടക്കും.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News