നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസിലിങ് മാറ്റിവെച്ചു
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൗൺസിലിങ് ഉണ്ടാകില്ലെന്ന് എന്‍ ടിഎ
ന്യൂഡല്‍ഹി: ഇന്ന് തുടങ്ങാനിരുന്ന നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസിലിങ് മാറ്റിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൗൺസിലിങ് ഉണ്ടാകില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസിയെ അറിയിച്ചു.
അതേസമയം, നീറ്റ് പരീക്ഷാഫലം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നടക്കമുള്ള ഹരജികൾ തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളടക്കമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
നീറ്റ് യുജി പരീക്ഷാ ഫലം റദ്ദാക്കാനാകില്ലെന്ന് അറിയിച്ച് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മുഴുവൻ പരീക്ഷാഫലവും റദ്ദാക്കുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഹരജികൾ തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.