വരാണസി ഗ്യാൻ വാപി മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാൻ ഉത്തരവ്
മസ്ജിന്റെ വീഡിയോ സർവേക്കായി മസ്ജിദിൽ അംഗ സ്‌നാനം നടത്താൻ ഉപയോഗിച്ചിരുന്ന കിണറ്റിലെ വെള്ളം വറ്റിച്ചിരുന്നു. ഈ സമയം ശിവലിംഗം കണ്ടെത്തിയെന്നാണ് വിഷ്ണു ജയിന്റെ വാദം.
ലഖ്‌നൗ: കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻ വാപി മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവ്. വാരണാസിയിലെ ഒരു സിവിൽ കോടതിയാണ് ഉത്തരവിട്ടത്. മസ്ജിദിനുള്ളിലെ കിണറ്റിൽനിന്ന് ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് വിഷ്ണു ജയ്ൻ എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.
മസ്ജിന്റെ വീഡിയോ സർവേക്കായി മസ്ജിദിൽ അംഗ സ്‌നാനം നടത്താൻ ഉപയോഗിച്ചിരുന്ന കിണറ്റിലെ വെള്ളം വറ്റിച്ചിരുന്നു. ഈ സമയം ശിവലിംഗം കണ്ടെത്തിയെന്നാണ് വിഷ്ണു ജയിന്റെ വാദം. ശിവലിംഗത്തിന് 12 അടി എട്ട് വ്യാസമുണ്ടെന്നാണ് ഇവരുടെ അവകാശവാദം.
ശിവലിംഗം കണ്ടെത്തിയ വാർത്തകൾക്ക് പിന്നാലെ യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതികരണവുമായി രംഗത്തെത്തി. ബുദ്ധപൂർണിമ നാളിൽ തന്നെ ഗ്യാൻ വാപിയിൽ ബാബ മഹാദേവന്റെ വിഗ്രഹം കണ്ടെത്തിയത് രാജ്യത്തിന്റെ ശാശ്വതമായ ഹൈന്ദവ പാരമ്പര്യത്തിന്റെ പുരാണ സന്ദേശത്തിന് ഉദാഹരണമാണെന്ന് മൗര്യ ട്വീറ്റ് ചെയ്തു.