24 മണിക്കൂറിനിടെ 5335 പേർക്ക് കോവിഡ്: പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന

ഡൽഹി, മുംബൈ, ആഗ്ര ഉൾപ്പടെ പ്രധാന നഗരങ്ങളിലാണ് കോവിഡ് വ്യാപിക്കുന്നത്

Update: 2023-04-06 09:11 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 5335 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 20 ശതമാനം വർധനയാണ് ഉണ്ടായത്. രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നത് വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. ആകെ 25587 കോവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.

ഡൽഹി, മുംബൈ, ആഗ്ര ഉൾപ്പടെ പ്രധാന നഗരങ്ങളിലാണ് കോവിഡ് വ്യാപിക്കുന്നത്.185 ദിവസത്തിന് ശേഷമാണ് രാജ്യത്ത് കോവിഡ് കണക്കിൽ ഇത്തരമൊരു വർധനയുണ്ടാകുന്നത്. വ്യാപനം തുടർന്നാൽ മാസ്‌കുൾപ്പടെയുള്ള പ്രതിരോധ മാർഗങ്ങൾ കർശനമാക്കിയേക്കും. സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി.

വൈറസിന് നിരന്തരം ജനിതകമാറ്റം സംഭവിക്കുകയും പുതിയ വകഭേദങ്ങളുണ്ടാവുകയും ചെയ്യുന്നതാണ് വ്യാപനം കൂടാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. ഇപ്പോഴത്തെ വ്യാപനത്തിന് കാരണം ഒമിക്രോൺ ഉപവകഭേദമായതിനാൽ വ്യാപനം കൂടിയാലും മരണ നിരക്ക് വർധിക്കില്ല എന്നാണ് വിലയിരുത്തൽ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News