അധ്യാപകര്‍ക്ക് സൗജന്യ വാക്സിന്‍; സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടി കേന്ദ്രം

ബഹുരാഷ്ട്ര കമ്പനികളുടെയും ഇന്ത്യന്‍ കമ്പനികളുടെയും സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് സൗജന്യ വാക്സിനേഷന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം.

Update: 2021-08-10 08:04 GMT
Advertising

അധ്യാപകര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കുന്നതിന് സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടി കേന്ദ്രസര്‍ക്കാര്‍. കോ​വി​ഡ്​ വ്യാപനം കണക്കിലെടുത്ത് അടച്ച സ്കൂളുകള്‍ വീണ്ടും തുറക്കാനൊരുങ്ങവെയാണ് കേന്ദ്ര നീക്കം. ബഹുരാഷ്ട്ര കമ്പനികളുടെയും ഇന്ത്യന്‍ കമ്പനികളുടെയും സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് സൗജന്യ വാക്സിനേഷന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. 

ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ആമസോണ്‍ ഉള്‍പ്പെടെയുള്ള കമ്പനികളുമായി സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുത്ത് കൂടിയാലോചനകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സി.എസ്.ആര്‍ ഫണ്ട് കോവിഡ് വാക്സിനേഷന് ചെലവഴിക്കാമെന്ന് കോര്‍പ്പറേറ്റ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 

രാജ്യത്ത് സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലായി 75 ലക്ഷം അധ്യാപകരാണുള്ളത്. ഇതില്‍ 20 ശതമാനത്തിനു മാത്രമെ വാക്സിന്‍ ലഭിച്ചിട്ടുള്ളൂ എന്നാണ് ഒദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ സ്കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News