കോവിഡ് മൂന്നാം തരംഗത്തില്‍ മരണ നിരക്ക് കുറയും, കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും വിദഗ്ധർ
കോവിഡ് മൂന്നാം തരംഗം മാരകമായിരിക്കില്ലെന്ന് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സുവോളജി വിഭാഗം പ്രൊഫസറും ജനിതക ശാസ്ത്രജ്ഞനുമായ ജ്ഞാനേശ്വർ ചൗബ
കോവിഡ് മൂന്നാം തരംഗം മാരകമായിരിക്കില്ലെന്ന് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സുവോളജി വിഭാഗം പ്രൊഫസറും ജനിതക ശാസ്ത്രജ്ഞനുമായ ജ്ഞാനേശ്വർ ചൗബ. മൂന്നാം തരംഗം ഉണ്ടാവുമെങ്കിലും പ്രതിരോധ കുത്തിവെപ്പ് എടുത്തവരും കോവിഡ് വന്ന് സുഖം പ്രാപിച്ചവരും സുരക്ഷിതരാണ്. മൂന്നാം തരംഗത്തില്‍ മരണ നിരക്ക് കുറയുമെന്നും ചൗബ പറഞ്ഞു.
ഓരോ മൂന്ന് മാസം കഴിയുമ്പോഴും ശരീരത്തിലെ ആന്‍റി ബോഡിയുടെ അളവ് കുറയും. അങ്ങനെയാണെങ്കില്‍ മൂന്നാം തരംഗം സംഭവിക്കാം. പക്ഷേ നിലവിലെ വാക്സിനേഷന്‍ കാമ്പെയിന്‍ കോവിഡിന്‍റെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിപ്പിച്ചാലും മരണസംഖ്യ കുറയുമെന്നും ചൗബ പറഞ്ഞു. പ്രതിരോധ ശേഷി 70 ശതമാനത്തില്‍ കൂടുതലുളളവര്‍ക്ക് വൈറസ് പിടിപെടാനുള്ള സാധ്യതയില്ല, രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്ക് കോവിഡ് ബാധിക്കുകയും മരണനിരക്ക് 0.1 ശതമാനത്തില്‍ താഴെ വരികയും ചെയ്താല്‍ വൈറസുമായുള്ള യുദ്ധത്തില്‍ നമ്മള്‍ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, 12നും 17നും ഇടയിൽ പ്രായമുള്ള അസുഖ ബാധിതരായ കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ഉടൻ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ഒക്ടോബറിലോ, നവംബറിലോ വാക്സിൻ നൽകിയേക്കും. മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് ചണ്ഡീഗഡിലെ പിജി IMER നടത്തിയ പഠനത്തില്‍ പറയുന്നു.
24 മണിക്കൂറിനിടെ രാജ്യത്ത് 25,404 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും 339 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 37,127 പേർ ഇന്നലെ രോഗമുക്തരായി. 3,62,207 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.