കോവിഡ് മൂന്നാം തരംഗം കുട്ടികളെ പ്രത്യേകമായി ബാധിക്കില്ല, കേരളത്തില്‍ വ്യാപനം കൂടാന്‍ കാരണം ഇളവുകള്‍: വാക്സിൻ വിദഗ്ധ സമിതി അംഗം ഡോ.അറോറ

കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ അടുത്ത വർഷം മാത്രം

Update: 2021-09-01 07:41 GMT
Advertising

കോവിഡ് മൂന്നാം തരംഗം കുട്ടികളെ പ്രത്യേകമായി ബാധിക്കില്ലെന്ന് വാക്സിൻ വിദഗ്ധ സമിതി അംഗം ഡോക്ടർ എൻ കെ അറോറ. കുട്ടികളെ ബാധിക്കുമെന്ന് പറയാൻ ശാസ്ത്രീയ തെളിവുകളില്ല. കുട്ടികൾക്കുള്ള വാക്സിൻ അടുത്ത വർഷം മാത്രം. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കിക്കഴിഞ്ഞുവെന്നും ഡോ.അറോറ മീഡിയവണിനോട് വ്യക്തമാക്കി.

അടുത്ത മാസത്തോടെ കൂടുതൽ വാക്സിനുകൾക്ക് അനുമതി നൽകും. ബയോളജിക്കൽ ഇ വാക്സിനും ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ വാക്സിനും ഒക്ടോബറോടെ അനുമതി നൽകും. ഡിസംബറോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവ‍‍ര്‍ക്കും വാക്സിന്‍ നല്‍കും. ശാസ്ത്രീയമായി തെളിയുന്നത് വരെ വാക്സിൻ മിശ്രണം പാടില്ല. കോവിഷീല്‍ഡും കോവാക്സിനും മിക്സ് ചെയ്യുന്നതിൽ പഠനം നടക്കുകയാണെന്നും ഡോക്ടര്‍ പറഞ്ഞു.

കേരളത്തിൽ രോഗവ്യാപനം കൂടാന്‍ കാരണം കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളെന്നും അറോറ വിമര്‍ശിച്ചു. ഹോം ക്വാറന്‍റൈനും കോവിഡ് പരിശോധനയും കൂടുതൽ ഫലപ്രദമായി ചെയ്യണം. കണ്ടെയിൻമെന്‍റ് നടപടികൾ തുടരണം. വൈറസ് വ്യാപനം തടയാന്‍ സ‍ര്‍ക്കാര്‍ ഉടന്‍ നടപടി എടുക്കണമെന്നും ഡോക്ടർ അറോറ പറഞ്ഞു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News