കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു; പ്രതിദിന കേസുകള്‍ 2000 കടന്നു

2527 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്

Update: 2022-04-23 05:55 GMT
Advertising

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തി. 2527 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 33 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മുഴുവന്‍ കോവിഡ് ബാധിതരുടെ എണ്ണം15,079,ആയി. 

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഡല്‍ഹിയിലെ  സ്കൂളുകളിൽ പ്രത്യേക ജാഗ്രത പുലർത്താൻ  മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നിർദേശം നൽകി. തെർമൽ പരിശോധനക്ക് ശേഷമെ കുട്ടികളെയും അധികൃതരെയും സ്കൂളുകളിൽ പ്രവേശിപ്പിക്കൂ.

മെട്രോ സ്റ്റേഷനുകളിലും നിയന്ത്രണമുണ്ട്. ഒമിക്രോണിൻ്റെ പുതിയ വകഭേദമാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. 

India Logs 2,527 New COVID-19 Cases, 33 Covid Deaths In 24 Hours: Centre

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News