മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈയിൽ ശക്തമായ മഴ, വൻ നാശനഷ്ടം
അനാവശ്യമായി വീട് വിട്ട് പുറത്തിറങ്ങരുതെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിർദേശം
Update: 2023-12-04 05:37 GMT
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത മിഷോങ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യത. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ ചെന്നൈ നഗരത്തിൽ വൻ നാശനഷ്ടമുണ്ടായി. നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിലാണ്.
ഇന്നലെ രാത്രി തുടങ്ങിയ മഴ പുലർച്ചെയും ശക്തിയായി തന്നെ തുടരുകയാണ്. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അനാവശ്യമായി വീട് വിട്ട് പുറത്തിറങ്ങരുതെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിർദേശം. പുതുച്ചേരി തീരദേശ മേഖലയിൽ സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
വണ്ടല്ലൂരിന് സമീപം റോഡിൽ മുതലയെ കണ്ടതായാണ് റിപ്പോർട്ടുകൾ. മുതല ഹസൻ തടാകത്തിൽ നിന്നെത്തിയതാകാമെന്നാണ് നിഗമനം. മഴയെത്തുടർന്ന് ചെന്നൈയിൽ 118 ട്രെയിനുകൾ റദ്ദാക്കി. കേരളത്തിലൂടെയുള്ള 35 ട്രെയിനുകളും ഇതിലുൽപ്പെടുന്നു.