'ഉന്നത ജാതി'ക്കാരുടെ പ്രതിഷേധം; സ്‌കൂളിലെ ദലിത് പാചകക്കാരിയെ പിരിച്ചുവിട്ട് അധികൃതർ

ദലിത് സ്ത്രീ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ സ്‌കൂളിലെ ഭൂരിഭാഗം കുട്ടികളും കൂട്ടാക്കിയിരുന്നില്ല

Update: 2021-12-23 16:08 GMT
Editor : Shaheer | By : Web Desk
Advertising

ഉത്തരാഖണ്ഡിൽ സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണം തയാറാക്കിയിരുന്ന ദലിത് സ്ത്രീയെ ജോലിയിൽനിന്ന് പിരിച്ചുവിട്ട് അധികൃതർ. 'ഉന്നത ജാതി'ക്കാരുടെ പ്രതിഷേധത്തിനു പിറകെയാണ് പിരിച്ചുവിടൽ. നിയമം നിയമവിരുദ്ധമായതിനാലാണ് പിരിച്ചുവിടുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ അറിയിച്ചത്.

ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിലെ സുഖിധങ്ങിലാണ് സംഭവം. ഇവിടത്തെ ഗവ. സെക്കൻഡറി സ്‌കൂളിൽ ഈ മാസം ആദ്യത്തിലാണ് 'ഭോജന്മാതാ'യായി ഒരു ദലിത് സ്ത്രീ നിയമിതയായത്. സ്‌കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കുകയാണ് ഇവരുടെ ജോലി. എന്നാൽ, ഇവർ ജോലിയിൽ പ്രവേശിച്ച ശേഷം 'ഉന്നത ജാതി'ക്കാരായ വിദ്യാർത്ഥികൾ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിക്കുന്നത് നിർത്തി. തുടർന്ന് വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവരികയായിരുന്നു. സ്‌കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും ഇവർ തയാറാക്കിയ ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല.

ദലിത് സ്ത്രീയെ സ്‌കൂളിലെ പാചകക്കാരിയായി നിയമിച്ച നടപടിയിൽ തുടക്കംതൊട്ടേ 'ഉന്നത ജാതി'ക്കാരായ രക്ഷിതാക്കൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. 'ഉന്നത ജാതി'ക്കാരിയായ മറ്റൊരാളുണ്ടായിട്ടും ദലിത് സ്ത്രീയെയാണ് ഈ ജോലിയിൽ നിയമിച്ചതെന്നും ഇവർ അധികൃതരോട് പരാതിപ്പെട്ടു. തുടർന്നാണ് ചമ്പാവത്ത് മുഖ്യ വിദ്യാഭ്യാസ ഓഫീസർ ആർസി പുരോഹിത് വിഷയത്തിൽ ഇടപെടുന്നതും പാചകക്കാരിയെ പുറത്താക്കുന്നതും. കൃത്യമായ നിയമങ്ങൾ പാലിച്ചല്ല ഇവരെ പാചകക്കാരിയായി നിയമിച്ചതെന്നാണ് നടപടിക്ക് കാരണമായി പുരോഹിത് പറഞ്ഞത്. ഇവരുടെ നിയമനത്തിന് ഉന്നതവൃത്തങ്ങൾ അംഗീകാരം നൽകാതിരുന്നിട്ടും ഇവർക്ക് ജോലി നൽകുകയായിരുന്നുവെന്നും സിഇഒ പറഞ്ഞു.

Summary: A Dalit woman who served mid-day meal at a government secondary school in Uttarakhand's Champawat district was allegedly removed from her job after upper caste students refused to eat the meal cooked by her.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News