രോഹിണി കോടതിയിലെ ബോംബ് സ്ഫോടനം; ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

കോടതിമുറിയിൽ അഭിഭാഷകൻ നിൽക്കെ സ്ഫോടനം നടത്തി കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമിട്ടത്

Update: 2021-12-18 10:38 GMT
Editor : Dibin Gopan | By : Web Desk
Advertising

ഡൽഹി രോഹിണി കോടതിയിൽ ഉണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതിരോധ ഗവേഷണ കേന്ദ്രത്തിലെ (ഡിആർഡിഒ) ശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഡൽഹി പൊലീസ് സ്പെഷൽ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യക്തിവൈരാഗ്യത്തെത്തുടർന്ന്, ഒരു അഭിഭാഷകനെ കൊലപ്പെടുത്താനാണ് കോടതിയിൽ ഇയാൾ ബോംബ് സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ ഒമ്പതിന് 102-ാം നമ്പർ കോടതി മുറിയിലായിരുന്നു സ്ഫോടനം ഉണ്ടായത്.

ടിഫിൻ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. കോടതിമുറിയിൽ അഭിഭാഷകൻ നിൽക്കെ സ്ഫോടനം നടത്തി കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമിട്ടത്.സിസിടിവിയിൽ ശാസ്ത്രജ്ഞൻ കോടതിയിലെത്തിയതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

മാത്രമല്ല, ഇയാളുടെ ബന്ധു ജോലി ചെയ്തിരുന്ന കമ്പനിയുടെ ലോഗോ ബാഗിൽ ഉണ്ടായിരുന്നതും അന്വേഷണത്തിൽ നിർണായകമായി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ അഭിഭാഷകൻ 10 ഓളം കേസുകൾ നൽകിയിരുന്നു. നിയമനടപടികൾ ഇയാളെ മാനസികമായി തളർത്തി. ഇതേത്തുടർന്നുള്ള പ്രതികാരമാണ് ബോംബു വെച്ച് കൊലപ്പെടുത്താനുള്ള ശ്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News