പശുപതി പരസിനെ കേന്ദ്രമന്ത്രിയാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി
എല്‍.ജെ.പിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെയാണ് ചിരാഗിനെ മറികടന്ന് പശുപതി പരസ് കേന്ദ്രമന്ത്രിയായത്.
Update: 2021-07-09 14:21 GMT
ലോക് ജനശക്തി പാര്‍ട്ടി പ്രതിനിധിയായി പശുപതി പരസിനെ കേന്ദ്രമന്ത്രിയാക്കിയത് ചോദ്യം ചെയ്ത് ചിരാഗ് പാസ്വാന്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹര്‍ജി അടിസ്ഥാനമില്ലാത്തതാണെന്ന് നിരീക്ഷിച്ച കോടതി ചിരാഗിന് പിഴ ചുമത്താനൊരുങ്ങിയെങ്കിലും അഭിഭാഷകന്റെ അഭ്യര്‍ത്ഥന മാനിച്ച് പിന്‍മാറുകയായിരുന്നു.
എല്‍.ജെ.പിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെയാണ് ചിരാഗിനെ മറികടന്ന് പശുപതി പരസ് കേന്ദ്രമന്ത്രിയായത്. പാര്‍ട്ടിയുടെ ആകെയുള്ള ആറ് എം.പിമാരില്‍ ചിരാഗ് ഒഴികെയുള്ള അഞ്ചുപേരും പശുപതി പരസിന്റെ കൂടെയാണ്.
ലോക്‌സഭയിലെ കക്ഷിനേതാവ് സ്ഥാനത്ത് നിന്ന് ചിരാഗിനെ പുറത്താക്കുന്നതായി പ്രഖ്യാപിച്ച വിമതര്‍ പശുപതി പരസിനെ നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പശുപതിയെ കേന്ദ്രമന്ത്രിയാക്കിയത്.