ബ്രിജ് ഭൂഷണെതിരെ തെളിവില്ലെന്ന വാർത്ത നിഷേധിച്ച് ഡൽഹി പൊലീസ്

15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന വാർത്തയും ഡൽഹി പൊലീസ് നിഷേധിച്ചു.

Update: 2023-05-31 09:37 GMT
Delhi Police denied the news that there was no evidence against Brij Bhushan
AddThis Website Tools
Advertising

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ തെളിവില്ലെന്ന വാർത്ത നിഷേധിച്ച് ഡൽഹി പൊലീസ്. വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് പീഡനക്കേസിൽ ബ്രിജ് ഭൂഷണെതിരെ മതിയായ തെളിവുകളില്ലെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തതെന്നും റിപ്പോർട്ട് ചെയ്തത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന വാർത്തയും ഡൽഹി പൊലീസ് നിഷേധിച്ചു.

വനിതാ ഗുസ്തി താരങ്ങളുടെ പരാതിയിൽ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ വാർത്ത പൂർണമായും തെറ്റാണ്. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണം പൂർത്തിയായ ശേഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും-ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തു.

അതിനിടെ തനിക്കെതിരായ ഒരു ആരോപണമെങ്കിലും തെളിയിച്ചാൽ താൻ തൂങ്ങി മരിക്കുമെന്ന് ബ്രിജ് ഭൂഷൺ പറഞ്ഞു. ഗുസ്തി താരങ്ങളുടെ പക്കൽ എന്തെങ്കിലും തെളിവുണ്ടെങ്കിൽ അത് കോടതിയിൽ ഹാജരാക്കണം. എത് ശിക്ഷയും ഏറ്റുവാങ്ങാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News