ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിയുന്നില്ല; അധ്യാപിക ബാൽക്കണിയിൽ നിന്ന് വലിച്ചറിഞ്ഞ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

ഹിന്ദു റാവു ആശുപത്രി ഐസിയുവിൽ ചികിത്സയിലാണ് കുട്ടി

Update: 2022-12-18 07:34 GMT
Advertising

ന്യൂഡല്‍ഹി: സ്‌കൂളിന്റ ഒന്നാം നിലയിൽ നിന്ന് അധ്യാപിക വലിച്ചെറിഞ്ഞ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിയുന്നില്ല. ഹിന്ദു റാവു ആശുപത്രി ഐ സി യുവിൽ ചികിത്സയിലാണ് കുട്ടി. തലക്കും കാലിനുമാണ് പരിക്കുള്ളത്. കുട്ടിക്ക് മികച്ച ചികിത്സ നൽകുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

അതേസമയം അറസ്റ്റിലായ അധ്യാപികയെ ചൊവ്വാഴ്ച വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഗീതയെ മാനസികാരോഗ്യ വിദഗ്ധനെ കാണിക്കണമെന്ന് കോടതി നിർദേശിച്ചു. അധ്യാപികക്കെതിരെ കർഷകനടപടി സ്വീകരിക്കണമെന്നും കുട്ടിയെ ഇനി ആ സ്കൂളിലേക്ക് അയക്കില്ലെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇതിനു മുമ്പും നടന്നിട്ടുണ്ടെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. 

ബാലിക വിദ്യാലയത്തിൽ വെള്ളിയാഴ്ചയായിരുന്നു വിദ്യാർഥിനിയോട് അധ്യാപികയുടെ ക്രൂരത. കത്രിക കൊണ്ടു പരിക്കേൽപിച്ച ശേഷം സ്കൂളിന്റെ ഒന്നാം നിലയിൽനിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News