ഹിജാബ് കേസിൽ ഭിന്നവിധി; നാള്‍വഴി ഇങ്ങനെ
വിശാല ബഞ്ച് അന്തിമ തീരുമാനമെടുക്കുന്നത് വരെ കർണാടകയിലെ ഹിജാബ് നിരോധനം തുടരും
2021 ഡിസംബര്‍ 27- ഉഡുപ്പി സര്‍ക്കാര്‍ പിയു കോളജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ ശ്രമിച്ച ആറ് വിദ്യാര്‍ഥിനികളെ തടയുന്നു. ക്ലാസില്‍ കയറാനാകാതെ വിദ്യാര്‍ഥിനികള്‍ മടങ്ങുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇതേ രീതിയില്‍ വിദ്യാര്‍ഥിനികളെ തടയുന്നു. ഹിജാബ് അഴിച്ചുമാറ്റിയാല്‍ ക്ലാസില്‍ പ്രവേശിപ്പിക്കാമെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞെങ്കിലും വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്കരിക്കുന്നു.
2022 ജനുവരി 01-ഉഡുപ്പി സര്‍ക്കാര്‍ പി.യു കോളജിന് മുന്നില്‍ ആറ് വിദ്യാര്‍ഥിനികള്‍ രക്ഷിതാക്കള്‍ക്ക് ഒപ്പം പ്രതിഷേധിച്ചു.
ജനുവരി 03-ചിക്കമംഗളൂരു സര്‍ക്കാര്‍ കോളജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ ശ്രമിച്ചവരെ അധ്യാപകര്‍ തടഞ്ഞു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് നേരെ കാവി ഷാള്‍ ധരിച്ച് ഒരു വിഭാഗം വിദ്യാര്‍ഥികള്‍.
ജനുവരി 06-മംഗളൂരു സര്‍ക്കാര്‍ കോളജ്, മാണ്ഡ്യ സര്‍ക്കാര്‍ കോളജ് എന്നിവിടങ്ങളിലും വിദ്യാര്‍ഥി പ്രതിഷേധം. വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടി,പൊലീസ് ലാത്തി വീശി.
ജനുവരി 14-ഹിജാബ് വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി.
ജനുവരി 27- വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കണമെന്ന് പ്രത്യേക സമിതി സര്‍ക്കാരിന് ശിപാര്‍ശ നല്‍കുന്നു.
ജനുവരി 31-ഹിജാബ് വിലക്കിനെതിരെ ഉഡുപിയിലെ ആറ് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയിലേക്ക്. ഭരണഘടന ഉറപ്പ് നല്‍കുന്ന 14, 19 , 25 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി
ഫെബ്രുവരി- 1983 വിദ്യാഭാസ ആക്ടിലെ 133ആം വകുപ്പ് പ്രകാരം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാതാചാര വസ്ത്രങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്.
ഫെബ്രുവരി 6- പ്രതിഷേധം തെരുവുകളിലേക്ക്. വിവിധയിടങ്ങളില്‍ പ്രതിഷേധം. പൊലീസ് ലാത്തിചാര്‍ജ്
ഫെബ്രുവരി 8- ഹിജാബ് കേസില്‍ ഹൈക്കോടതി വാദം കേട്ട് തുടങ്ങുന്നു.
ഫെബ്രുവരി 9-ഭരണഘടനാ വിഷയങ്ങള്‍ കണക്കിലെടുത്ത് കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിന് കൈമാറുന്നു.
ഫെബ്രുവരി 10-ഹൈക്കോടതി വിശാല ബെഞ്ച് കേസ് പരിഗണിച്ചു.
ഫെബ്രുവരി 15-അന്തിമ ഉത്തരവ് വരുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുള്ള നടപടി തുടരണമെന്ന് ഹൈക്കോടതി. ഹിജാബ് ധരിച്ചെത്തുന്ന അധ്യാപകരെ അടക്കം സ്‌കൂളുകള്‍ക്ക് മുന്നില്‍ തടയുന്നുവെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി.
ഫെബ്രുവരി 21-പതിനൊന്ന് ദിവസം നീണ്ട വാദങ്ങള്‍ക്കൊടുവില്‍ കേസ് വിധി പറയാനായി മാറ്റി. കേസില്‍ കക്ഷി ചേര്‍ന്നവരോട് വാദങ്ങള്‍ എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടു.
മാര്‍ച്ച് 15-ഹിജാബ് നിരോധം ശരിവെച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി വിധി
സെപ്റ്റംബര്‍ 05-ഹിജാബ് വിലക്കില്‍ സുപ്രീം കോടതി ഹരജികള്‍ പരിഗണിച്ചു. 10 ദിവസം നീണ്ട വാദം കേള്‍ക്കലിന് ഒടുവില്‍ വിധി പറയാന്‍ മാറ്റി
ഒക്ടോബര്‍ 13-ഹിജാബ് വിലക്കില്‍ സുപ്രിം കോടതി ജഡ്ജുമാര്‍ക്കിടയില്‍ ഭിന്നത്. ഹരജി വിശാല ബെഞ്ചിലേക്ക് വിട്ടു. വിശാല ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും