ഡിജിറ്റല്‍ പണമിടപാടിന് പുതിയ പ്ലാറ്റ്‌ഫോം; 'ഇ-റുപി' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഡിജിറ്റല്‍ പെയ്‌മെന്റിനുള്ള പണരഹിതവും സമ്പര്‍ക്കരഹിതവുമായ സംവിധാനമാണ് ഇ-റുപി. ഇത് ക്യു ആര്‍ കോഡ് അല്ലെങ്കില്‍ എസ്.എം.എസ് സ്ട്രിങ് അധിഷ്ഠിത ഇ-വൗച്ചര്‍ ആണ്.

Update: 2021-08-02 13:14 GMT
Advertising

ഡിജിറ്റല്‍ പണമിടപാടിന് പുതിയ പ്ലാറ്റ്‌ഫോമുമായി കേന്ദ്രസര്‍ക്കാര്‍. ഇ-റുപി എന്ന പേരിലാണ് പുതിയ സംവിധാനം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.

ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ), ധനകാര്യമന്ത്രാലയം, ആരോഗ്യമന്ത്രാലയം, ദേശീയ ഹെല്‍ത്ത് അതോറിറ്റി എന്നിവര്‍ സംയുക്തമായാണ് ഇ-റുപി വികസിപ്പിച്ചിരിക്കുന്നത്.

ഡിജിറ്റല്‍ പെയ്‌മെന്റിനുള്ള പണരഹിതവും സമ്പര്‍ക്കരഹിതവുമായ സംവിധാനമാണ് ഇ-റുപി. ഇത് ക്യു ആര്‍ കോഡ് അല്ലെങ്കില്‍ എസ്.എം.എസ് സ്ട്രിങ് അധിഷ്ഠിത ഇ-വൗച്ചര്‍ ആണ്. മറ്റു ഓണ്‍ലൈന്‍ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക സര്‍വീസുകള്‍ക്കാണ് ഇ-റുപി ഉപയോഗിക്കുന്നത്. പ്രധാനമായും ആരോഗ്യമേഖലയിലാണ് ഇതിന്റെ ഉപയോഗം.

എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ എട്ട് ബാങ്കുകളാണ് ഇ-റുപ്പി പദ്ധതിയിള്‍ ഉള്‍പ്പെടുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News