യുപിയിൽ നവജാതശിശുക്കൾ വെന്തുമരിക്കാൻ കാരണം അധികൃതരുടെ ഗുരുതര അനാസ്ഥയെന്ന് സമാജ്‌വാദി പാർട്ടി

വെള്ളിയാഴ്ച ഉച്ചക്കും ഷോർട്ട് സർക്യൂട്ട് ഉണ്ടായെങ്കിലും അധികൃതർ കാര്യമായി ശ്രദ്ധിച്ചില്ലെന്ന് എസ്പി നേതാവ് ചന്ദ്രപാൽ സിങ് യാദവ് ആരോപിച്ചു.

Update: 2024-11-16 03:31 GMT
Advertising

ലഖ്‌നോ: ഉത്തർപ്രദേശിലെ ആശുപത്രിയിൽ നവജാതശിശുക്കൾ വെന്തുമരിക്കാൻ കാരണം അധികൃതരുടെ അനാസ്ഥയെന്ന് സമാജ്‌വാദി പാർട്ടി. വെള്ളിയാഴ്ച ഉച്ചക്കും ആശുപത്രിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായിരുന്നു. പക്ഷേ കൃത്യമായ പരിശോധന നടന്നില്ല. ശ്രദ്ധിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും എസ്പി നേതാവ് ചന്ദ്രപാൽ സിങ് യാദവ് ആവശ്യപ്പെട്ടു.

ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികളാണ് വെന്തുമരിച്ചത്. 16 കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

കുട്ടികളുടെ മരണം ദുഃഖകരമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്‌സിൽ കുറിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News