രാഹുൽ ഗാന്ധിക്ക് ഇഡി വീണ്ടും നോട്ടീസയച്ചു; ജൂൺ 13 ന് ഹാജരാകണം

'വിദേശത്തായതിനാലാണ് രാഹുൽ ഗാന്ധി കൂടുതൽ സമയം ചോദിച്ചിരുന്നത്. അഞ്ചാം തീയതിക്ക് ശേഷം എന്നുവേണമെങ്കിലും ഹാജരാകാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു'

Update: 2022-06-03 08:15 GMT
Editor : Lissy P | By : Web Desk
Advertising

ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ജൂൺ 13 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിദേശത്തായതിനാലാണ് രാഹുൽ ഗാന്ധി കൂടുതൽ സമയം ചോദിച്ചിരുന്നത്. അഞ്ചാം തീയതിക്ക് ശേഷം എന്നുവേണമെങ്കിലും ഹാജരാകാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയിൽ നിന്നും ഈ മാസം എട്ടിന് മൊഴിയെടുക്കും.

കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുത്തു എന്നാരോപിച്ച് സോണിയക്കും രാഹുലിനുമെതിരെ ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് കേസ് നൽകിയിരുന്നത്. കോടികളുടെ ആസ്തിയുള്ള എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് ഇരുവരും തട്ടിയെടുത്തു എന്നാണ് ആരോപണം. 


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News