നീരവ് മോദിയുടെ 250 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
50കാരനായ നീരവ് മോദി നിലവിൽ യു.കെ ജയിലിലാണുള്ളത്
Update: 2022-07-22 14:47 GMT
ന്യൂഡൽഹി: വജ്രവ്യാപാരി നീരവ് മോദിയുടെ 250 കോടിയുടെ സ്വത്തുകൾ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണ വെളുപ്പിക്കൽ കേസിലാണ് നടപടി. രത്‌നങ്ങൾ, ആഭരണം, ബാങ്ക് നിക്ഷേപം തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. നീരവ് മോദി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഇത്തരം വസ്തുക്കളെല്ലാം ഹോങ്കോങ്ങിലെ പല സ്വകാര്യ നിലവറകളിലും ബാങ്കുകളിലുമായിരുന്നെന്നാണ് ഇ.ഡി അറിയിക്കുന്നത്.
50കാരനായ നീരവ് മോദി നിലവിൽ യു.കെ ജയിലിലാണുള്ളത്. രണ്ട് ബില്യൺ യു.എസ് ഡോളർ പി.എൻ.ബി തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള, സിബിഐ അന്വേഷിക്കുന്ന കേസിൽ ഇദ്ദേഹത്തെ കൈമാറി കിട്ടാനുള്ള ഹരജി തള്ളപ്പെട്ടിരുന്നു.
ED seizes property worth Rs 250 crore belonging to Nirav Modi