ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഇ.ഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; ഗുരുതര ആരോപണവുമായി അതിഷി
രാഷ്ട്രപതി ഭരണത്തിലൂടെ പിന്‍വാതില്‍ ഭരണത്തിഭരണത്തിനും ബി.ജെ.പി ശ്രമിക്കുന്നുവെന്ന് അതിഷി പറഞ്ഞു
Update: 2024-04-02 06:22 GMT
ഡല്‍ഹി: ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി മന്ത്രി അതിഷി. ബി.ജെ.പിയില്‍ ചേരാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും ഇല്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഇ.ഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിഷി ആരോപിച്ചു. അടുത്ത സുഹൃത്ത് വഴിയായിരുന്നു ബി.ജെ.പിയുടെ നീക്കം.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെയും സൗരഭ് ഭരദ്വാജ്, രാഘവ് ചഡ്ഢ എന്നിവരെയും അറസ്റ്റ് ചെയ്യാനാണ് ശ്രമം. കെജ്‌രിവാളിന്റെ അറസ്റ്റിലൂടെ ആംആദ്മി പാര്‍ട്ടിയെ പിളര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാഷ്ട്രപതി ഭരണത്തിലൂടെ പിന്‍വാതില്‍ ഭരണത്തിനും ബി.ജെ.പി ശ്രമിക്കുന്നുവെന്നും അതിഷി വാര്‍ത്താ സമേളനത്തില്‍ പറഞ്ഞു.