എഡിറ്ററുടെയും എച്ച്. ആർ മാനേജരുടെയും അറസ്റ്റ് നിയമ വിരുദ്ധമെന്ന് ന്യൂസ് ക്ലിക്ക്
ചൈനയിൽ നിന്ന് ഫണ്ടോ നിർദേശമോ ലഭിച്ചിട്ടില്ലെന്നും ന്യൂസ് ക്ലിക്ക്
Update: 2023-10-07 01:43 GMT
ന്യൂഡല്‍ഹി: എഡിറ്ററുടെ അടക്കം അറസ്റ്റ് അറസ്റ്റ് നിയമ വിരുദ്ധമെന്ന് ന്യൂസ് ക്ലിക്ക്. എഫ്.ഐ.ആറിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ മൂന്ന് കേന്ദ്ര ഏജൻസികൾ നേരത്തെ അന്വേഷിച്ചതാണ്. ഇതിൽ എഡിറ്റർ പ്രബീർ പൂർകായസ്തയ്ക്ക് നിയമ സംരക്ഷണം ലഭിച്ചിട്ടുണ്ട്. നിലവിലെ എഫ്.ഐ.ആര്‍ ഈ സംരക്ഷണം അട്ടിമറിക്കുന്നതിനും നിയമ വിരുദ്ധമായ അറസ്റ്റിനു വഴി ഒരുക്കുന്നതുമാണ്. തങ്ങൾക്ക് ചൈനയിൽ നിന്നും ഫണ്ടോ നിർദേശമോ ലഭിച്ചിട്ടില്ലെന്നു ന്യൂസ് ക്ലിക് വ്യക്തമാക്കി.
യാതൊരു തരത്തിലെ സംഘർഷത്തെയോ വിഘടന വാദത്തെയോ ന്യൂസ് ക്ലിക് പ്രോത്സാഹിപ്പിച്ചിട്ടില്ല. എഫ്.ഐ.ആറിലെ അടിസ്ഥാന രഹിത ആരോപണങ്ങൾ, രാജ്യത്തെ സ്വാതന്ത്ര്യ മാധ്യമ പ്രവർത്തനത്തിന് കൂച്ചു വിലങ്ങു അണിയിക്കുകയാണെന്നു ന്യൂസ് ക്ലിക്ക് വ്യക്തമാക്കി.