'രാഷ്ട്രീയ പകപോക്കൽ'; പഞ്ചാബ് ആംആദ്മി എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ബി.ജെ.പി കേന്ദ്ര ഏജൻസികൾ വഴി എഎപി നേതാക്കളെ ലക്ഷ്യമിടുകയാണെന്ന് ആം ആദ്മി പാർട്ടി മുഖ്യ വക്താവ് മൽവിന്ദർ സിംഗ് കാംഗ് ആരോപിച്ചു

Update: 2022-09-09 03:21 GMT
Editor : afsal137 | By : Web Desk
Advertising

ചണ്ഡീഗഡ്: പഞ്ചാബ് ആംആദ്മി പാർട്ടി എം.എൽ.എ ജസ്വന്ത് സിംഗ് ഗജ്ജൻ മജ്റയുടെ വീട്ടിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. അമർഗഡ് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് ഗജ്ജൻ മജ്‌റ. എന്നാൽ ഇ.ഡി റെയ്ഡ് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഇ.ഡി റെയ്ഡ് ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് ആം ആദ്മി പാർട്ടി മുഖ്യ വക്താവ് മൽവിന്ദർ സിംഗ് കാംഗ് ആരോപിച്ചു. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ബി.ജെ.പി കേന്ദ്ര ഏജൻസികൾ വഴി എഎപി നേതാക്കളെ ലക്ഷ്യമിടുകയാണ്. ഇത് കേവല രാഷ്ട്രീയ പകപോക്കലാണെന്നും മൽവിന്ദർ പറഞ്ഞു. 40 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഗജ്ജൻ മജ്രയുടെ വീട്ടിലും സ്ഥാപനങ്ങളിലും നേരത്തെ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News