ജഹാംഗീര്‍പുരിക്ക് പിന്നാലെ ഡൽഹിയിലെ ന്യൂനപക്ഷ മേഖലകളിലും ഒഴിപ്പിക്കൽ നടപടിക്ക് നീക്കം

ഓഖ്‌ലയിലും ഷഹീന്‍ ബാഗിലും അനധികൃത കയ്യേറ്റം ആരോപിച്ച് ഉടൻ പൊളികൾ നടപടികൾ ആരംഭിക്കുമെന്നാണ് വിവരം

Update: 2022-04-26 01:56 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ജഹാംഗീര്‍പുരിക്ക് പിന്നാലെ ഡൽഹിയിലെ ന്യൂനപക്ഷ മേഖലകളിലും ഒഴിപ്പിക്കൽ നടപടിക്ക് കോർപ്പറേഷൻ നീക്കം. ഓഖ്‌ലയിലും ഷഹീന്‍ ബാഗിലും അനധികൃത കയ്യേറ്റം ആരോപിച്ച് ഉടൻ പൊളികൾ നടപടികൾ ആരംഭിക്കുമെന്നാണ് വിവരം. കോർപ്പറേഷൻ നടപടിക്ക് അനുകൂല നിലപാട് സംസ്ഥാനം സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.

ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ ജഹാംഗീർ പുരിയിൽ നടന്ന സംഘർഷവും തുടർന്ന് ഉണ്ടായ പൊളിക്കൽ നടപടികൾക്കും ശേഷമാണ് കോർപ്പറേഷൻ കൂടുതൽ സ്ഥലങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കൽ നടത്തുന്നത്. നിരവധി ബംഗ്ലാദേശികളും റോഹിങ്ക്യകളും ഉണ്ടെന്ന് പറഞ്ഞു ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രധാന ഇടങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഓഖ്‌ലയിലും ഷഹീന്‍ ബാഗിലും അനധികൃത കുടിയേറ്റക്കാർ ഉടെന്നും ഇവരെ എത്രയും വേഗം പുറത്താക്കുമെന്നും ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മേയർ മുകേഷ് സൂര്യൻ പറഞ്ഞു. പൊളിക്കൽ നടപടികൾക്കായി ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.

അധികം വൈകാതെ ഭൂമി കൈയേറ്റം ഒഴിപ്പിക്കും. ആവശ്യമെങ്കിൽ ബുൾഡൊസർ ഇറക്കുമെന്നും മേയർ പറഞ്ഞു. മദൻപൂർ ഖാദർ, ജസോല, സരിതാ വിഹാർ, ശ്രീ നിവാസ്‌പുരി എന്നിവിടങ്ങളിലും ഒഴിപ്പിക്കാൻ പദ്ധതിയുണ്ട്. ബി.ജെ. പി സംസ്ഥാന അധ്യക്ഷൻ ആദേശ് ഗുപ്തയുടെ പരാതിയെ തുടർന്നാണ് ഈ നീക്കവും. എന്നാൽ, നടപടിക്കെതിരെ ഓഖില എം.എൽ.എൽ അമാനത്തുള്ള ഖാൻ രംഗത്ത് വന്നു. 2019ലും 2020ലും പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രധാന പ്രതിഷേധ കേന്ദ്രങ്ങളായ ഷഹീൻ ബാഗും ഓഖ്‌ലയും ഒഴിപ്പിക്കലിനായി തെരഞ്ഞെടുത്തത് സംശയാസ്പദമാണെന്നും ഒഴിപ്പിക്കൽ അനുവദിക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു ചെയ്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News