വീണ്ടും എൻ.ഡി.എ; എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
എൻ.ഡി.എക്ക് 350ന് മുകളിൽ സീറ്റ് ലഭിക്കുമെന്ന് പ്രവചനം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ വിവിധ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നു. എൻ.ഡി.എ വീണ്ടും അധികാരത്തിൽ വരുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും ചൂണ്ടിക്കാട്ടുന്നത്.
വിവിധ എക്സിറ്റ്പോൾ ഫലങ്ങൾ
റിപ്പബ്ലിക്: എൻ.ഡി.എ 353- 368, ഇൻഡ്യാ മുന്നണി 118-133, മറ്റുള്ളവർ 30
ഇന്ത്യാ ന്യൂസ് - ഡിഡൈനാമിക്സ് : എൻ.ഡി.എ 371, ഇൻഡ്യാ മുന്നണി 125, മറ്റുള്ളവർ 47
ജൻകിബാത്: എൻ.ഡി.എ 362-392, ഇൻഡ്യാ മുന്നണി 141-161, മറ്റുള്ളവർ 43-48
ന്യൂസ് എക്സ്: എൻ.ഡി.എ 371, ഇൻഡ്യാ മുന്നണി 125, മറ്റുള്ളവർ 47
പോൾ ഓഫ് പോൾസ്: എൻ.ഡി.എ 365, ഇൻഡ്യാ മുന്നണി 142, മറ്റുള്ളവർ 36
എൻ.ഡി.ടി.വി: എൻ.ഡി.എ 358, ഇൻഡ്യാ മുന്നണി 148, മറ്റുള്ളവർ 37
ദൈനിക് ഭാസ്കർ: എൻ.ഡി.എ 281-350, ഇൻഡ്യാ മുന്നണി 145-201, മറ്റുള്ളവർ 33-49
ന്യൂസ് നാഷൻ: എൻ.ഡി.എ 342-378, ഇൻഡ്യാ മുന്നണി 153-169, മറ്റുള്ളവർ 21
കേരളത്തിൽ യു.ഡി.എഫിനാണ് മേൽക്കൈ. യു.ഡി.എഫ് 17-19 സീറ്റുകൾ നേടുമെന്നാണ് എ.ബി.പി-സീ വോട്ടർ സർവേ പറയുന്നത്. എൻ.ഡി.എ 1-3, എൽ.ഡി.എഫ്-0 എന്നാണ് പ്രവചനം.
ടൈംസ് നൗ-ഇ.ടി.ജി: യു.ഡി.എഫ് 14-15, എൽ.ഡി.എഫ് - നാല്, എൻ.ഡി.എ 1-3
ഇന്ത്യാ ടുഡെ-ആക്‌സസ് മൈ ഇന്ത്യ: ബി.ജെ.പി 2-3, യു.ഡി.എഫ് 17, എൽ.ഡി.എഫ് 0-1
സി.എൻ.എൻ ന്യൂസ് 18: യു.ഡി.എഫ് 15-18, എൽ.ഡി.എഫ് 2-5, എൻ.ഡി.എ 1-3
ഇന്ത്യാ ടി.വി-സി.എൻ.എസ്: യു.ഡി.എഫ് 13-15, എൽ.ഡി.എഫ് 3-5, എൻ.ഡി.എ 1-3
ജൻകിബാത്: യു.ഡി.എഫ് 14-17, എൽ.ഡി.എഫ് 3-5, എൻ.ഡി.എ 0-൧
തമിഴ്നാട്ടിൽ ഡി.എം.കെയുടെ മുന്നേറ്റമാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. അതേസമയം, പശ്ചിമ ബംഗാളിലും കർണാടകയിലും ബി.ജെ.പി കൂടുതൽ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.