കര്‍ഷക സമരം പാര്‍ലമെന്‍റിന് മുന്നിലേക്ക്; നേതാക്കളുമായി ഡല്‍ഹി പൊലീസ് വീണ്ടും ചര്‍ച്ച നടത്തും

പാർലമെന്‍റിന് സമീപത്ത് സമരം നടത്താൻ അനുമതി നൽകാനാകില്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കർഷക നേതാക്കളോട് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു

Update: 2021-07-19 01:31 GMT
Advertising

ഈ മാസം 22 മുതൽ പാർലമെന്‍റിനു മുന്നിൽ നിശ്ചയിച്ച ധർണ ജന്തർമന്ദറിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളിയതോടെ കർഷക നേതാക്കളുമായി ഡല്‍ഹി പൊലീസ് ഇന്ന് വീണ്ടും ചർച്ച നടത്തും. 22ാം തീയതിമുതല്‍ പാർലമെന്റ് സമ്മേളനം അവസാനിക്കുന്ന ആഗസ്റ്റ് 13വരെ അഞ്ച് കർഷക സംഘടനാ നേതാക്കളും 200 കർഷകരും പാർലമെന്റിന് മുമ്പിൽ പ്രതിഷേധിക്കാനെത്തുമെന്നാണ് വിവരം. 

കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ അതീവ സുരക്ഷാമേഖലയായ പാർലമെന്‍റ് പരിസരത്തേക്ക് മാർച്ചു നടത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്നും വേദി ജന്തർമന്ദറിലേക്ക് മാറ്റണമെന്നും ഡല്‍ഹി പൊലീസ് ആവശ്യപെട്ടിരുന്നു. ഇതിന് പുറമെ, കോവിഡ് സാഹചര്യത്തിൽ പ്രതിഷേധം അനുവദിക്കാൻ കഴിയില്ലെന്നും പൊലീസ് കർഷക നേതാക്കളെ അറിയിച്ചിട്ടുണ്ട്. 

അതേസമയം, ഡൽഹി അതിർത്തിയിലെ കർഷക സമരം പാർലമെന്റിന് മുന്നിലേക്ക് നീങ്ങാനിരിക്കേ തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കി. ആവശ്യമെങ്കിൽ ഇന്ന് പാർലമെന്‍റിന് സമീപത്തുള്ള ഏഴു മെട്രോ സ്റ്റേഷനുകൾ അടച്ചിടേണ്ടി വരുമെന്ന് ഡൽഹി പൊലീസ് മെട്രോ അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News