കടബാധ്യത തീർക്കാൻ സ്വന്തം മകനെ തട്ടികൊണ്ടുപോയി; ഭാര്യയോട് മോചനദ്രവ്യം ആവശ്യപ്പെട്ട് എൻജിനീയർ

ഭാര്യയെ വിളിച്ച് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതി, പണം തന്നില്ലെങ്കിൽ മകനെ കൊന്ന് താൻ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

Update: 2021-08-01 16:30 GMT
Editor : Nidhin | By : Web Desk
Advertising

സ്വന്തം കടബാധ്യത തീർക്കാൻ മൂന്ന് വയസുള്ള മകനെ തട്ടികൊണ്ടുപോയി സ്വന്തം ഭാര്യയോട് തന്നെ മോചനദ്രവ്യം ആവശ്യപ്പെട്ട് എൻജീനയറായ ഭർത്താവ്.

20 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ഭർത്താവ് ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കിൽ മകനെ കൊല്ലുമെന്നും അയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഹൈദരാബാദിലെ ഒരു ഐടി കമ്പനിയിലെ എൻജിനീയരായ പൽനാട്ടി രാമകൃഷ്ണയാണ് കേസിലെ പ്രതി.

ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ചെറുവുകൊമ്മുപലത്താണ് സംഭവം. 20 ലക്ഷം രൂപ കടമെടുത്ത എൻജിനീയർ അത് തിരിച്ചെടക്കാൻ കഴിയാതെ വന്നപ്പോൾ രാമകൃഷ്ണ കണ്ടെത്തിയ വഴിയാണ് സ്വന്തം മകനെ തട്ടികൊണ്ടുപോകുക എന്നത്.

കോവിഡ് ലോക് ഡൗൺ കാരണം വർക്ക് ഫ്രം ഹോം സംവിധാനത്തിൽ ജോലി ചെയ്തിരുന്ന രാമകൃഷ്ണ മദ്യത്തിനും ചൂതാട്ടത്തിനും അടിമയായിരുന്നു. അതിനെ തുടർന്നാണ് അയാൾ്ക്ക് 20 ലക്ഷം രൂപ കടം വാങ്ങേണ്ടി വന്നത്. ജൂലൈ 28നാണ് മദ്യപിച്ച് വീട്ടിലേക്ക് കയറിച്ചെന്ന രാമകൃഷ്ണ സ്വന്തം മകനെ ബലംപ്രയോഗിച്ച് തട്ടികൊണ്ടു പോവുകയായിരുന്നു. ഭാര്യയെ വിളിച്ച് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതി, പണം തന്നില്ലെങ്കിൽ മകനെ കൊന്ന് താൻ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

ഭീഷണിയെ തുടർന്ന് ഭാര്യ ജൂലൈ 30 ന് പൊന്നലുരു പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് അന്വേഷണത്തിനൊടുവിൽ കണ്ടുക്കൂരിന് സമീപം പ്രതിയെ കണ്ടെത്തുകയായിരുന്നു. സ്വന്തം മകനൊപ്പം മദ്യപിച്ച് ബോധരഹിതനായി കിടക്കുന്ന രീതിയിലാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കുട്ടിയെ അമ്മയുടെ കൂടെ വിടുകയും ചെയ്തു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News