അഖിലേഷ് യാദവിനെതിരെ അപകീർത്തി പരാമർശം; സക്കർബർഗിനെതിരെ കേസ്
അഖിലേഷ് യാദവിനെതിരെ അപകീർത്തികരമായി സക്കർബർഗ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടില്ലെന്നതാണ് ശ്രദ്ധേയം
സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരായ അപകീർത്തികരമായി പോസ്റ്റിട്ടതിന് ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഉത്തർപ്രദേശ് കണ്ണൗജ് ജില്ല കോടതിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. സക്കർബർഗിനെ കൂടാതെ മറ്റ് 49 പേർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
അഖിലേഷ് യാദവിനെതിരെ സക്കർബർഗ് നേരിട്ടൊരു പോസ്റ്റും പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് ഏറ്റവും ശ്രദ്ധേയം. അപകീർത്തികരമായ പോസ്റ്റ് പ്രസിദ്ധീകരിക്കാൻ സക്കർബർഗിന്റെ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ചു എന്നതാണ് അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്യാനുള്ള കാരണം.
കണ്ണൗജ് ജില്ലയിലെ സരാഹതി സ്വദേശി അമിത് കുമാറാണ് സക്കർബർഗിനും മറ്റുള്ളവർക്കെതിരെയും കേസ് ഫയൽ ചെയ്തിട്ടുള്ളത്. ബുവാ ബാഹുവ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ സമാജ് വാദി പാർട്ടി തലവന്റെ പ്രതിച്ഛായ മനപൂർവം തകർക്കാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് എഫ്.ഐ. ആറിൽ പറയുന്നു. 2019ലെ പാർലമെൻ് തെരഞ്ഞെടുപ്പ് സമയത്ത് എതിരാളികളായ ബി.എസ്.പി അധ്യക്ഷ മായാവതിയും അഖിലേഷ് യാദവും സംഖ്യമുണ്ടാക്കിയപ്പോഴാണ് ബുവാ ബാഹുവ എന്ന വാക്ക് പിറക്കുന്നത്.
സുക്കൻബർഗിന്റെ പേര് ഒഴിവാക്കി ഫേസ്ബുക്ക് പേജിന്റെ മറ്റ് അഡ്മിൻമാർക്കെതിരെ അന്വേഷണം നടക്കുകയായിരുന്നെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പി.ടി.എയോട് പ്രതികരിച്ചു.
ജില്ല മജിസ്‌ട്രേറ്റ് ധരംവീർ സിങ്ങാണ് കുമാറിന്റെ പരാതി പരിഗണിച്ച് കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടത്.മെയ് 25 ന് പോലീസ് സൂപ്രണ്ടിനു മുമ്പാകെ കുമാർ പരാതിനൽകിയിരുന്നെങ്കിലും അന്നത് ആരും പരിഗണിച്ചില്ല. തുടർന്നാണ് അദ്ദേഹം പരാതിയുമായി മുന്നോട്ട് പോകുകയും സക്കർബർഗിനെയും മറ്റ് ഫേസ്ബുക്ക് പേജ് അഡ്മിൻമാർക്കെതിരെയും എഫ്.ഐ ആർ രജിസ്റ്റർ ചെയ്യുന്നതും.