ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കെ.റോസയ്യ അന്തരിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ പാര്‍ലമെന്‍റ് അംഗം കർണാടക, തമിഴ്നാട് ഗവർണര്‍ എന്നീ പദവിവകളും നിര്‍വഹിച്ച വ്യക്തിയാണ് റോസയ്യ.

Update: 2021-12-04 05:22 GMT
Advertising

ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കെ.റോസയ്യ അന്തരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമേ പാര്‍ലമെന്‍റ് അംഗം കർണാടക, തമിഴ്നാട് ഗവർണര്‍ എന്നീ പദവിവകളും നിര്‍വഹിച്ച വ്യക്തിയാണ് റോസയ്യ. ഹൈദരാബാദിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.‌

വൈ.എസ്.ആർ രാജശേഖര റെഡ്ഡിയുടെ മരണശേഷം 2009 സെപ്തംബറിലാണ് റോസയ്യ ആന്ധ്രാപ്രദേശിന്‍റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 2010 നവംബർ വരെ ഈ പദവിയിൽ തുടർന്നു. യൂത്ത് കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ റോസയ്യ ആന്ധ്രാ നിയമസഭയിലേ‍ കോൺ​ഗ്രസിന്‍റെ കരുത്തുറ്റ ശബ്ദമായിരുന്നു.

16 തവണ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചിന്‍റെ പേരിലുള്ള റെക്കോർഡ് ഇപ്പോഴും കെ.റോസയ്യയുട പേരിലാണ്.1998ല്‍ അദ്ദേഹം ലോക്സഭയിലേക്കും തെര‍ഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായും വർക്കിങ് കമ്മിറ്റി അംഗമായും റോസയ്യ പ്രവർത്തിച്ചിട്ടുണ്ട്. 

Former Andhra Pradesh CM Konijeti Rosaiah passes away at 89

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News