ഡൽഹി അസം ഭവന് മുന്നിൽ പ്രതിഷേധം; ഫ്രറ്റേണിറ്റി അഖിലേന്ത്യാ പ്രസിഡന്റ് അറസ്റ്റിൽ

അസം ധോൽപൂർ കുടിയൊഴിപ്പിക്കലിനിടയിലുണ്ടായ പൊലീസ് വെടിവെപ്പിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

Update: 2021-09-24 13:22 GMT
Advertising

അസമിൽ കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്തവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഡൽഹി അസം ഭവന് മുന്നിൽ പ്രതിഷേധിച്ച ഫ്രറ്റേണിറ്റി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രറ്റേണിറ്റി അഖിലേന്ത്യാ പ്രസിഡന്റ് ഷംസീർ ഇബ്രാഹീം  , സെക്രട്ടറിമാരായ ആയിഷ റെന്ന , അഫ്രീൻ ഫാത്തിമ , വസീം. ആർഎസ്, അബൂ തൽഹ അദ്ഹൽ എന്നിവർ ഉൾപ്പെടെ 12 പേരെയാണ് ഡൽഹി  പൊലീസ്  കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകീട്ടാണ് ഡൽഹി അസം മുന്നിൽ പ്രതിഷേധം നടന്നത്. 

അതേസമയം, അസം ധോൽപൂർ കുടിയൊഴിപ്പിക്കലിനിടയിലുണ്ടായ പൊലീസ് വെടിവെപ്പിൽ അസം സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടയാളെ മർദ്ദിച്ച ഫോട്ടോഗ്രാഫറെയും അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പൊലീസ് വെടിവെപ്പുണ്ടായത്. വെടിവെപ്പുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 1300 ഏക്കറോളം സർക്കാർ ഭൂമി അനധികൃതമായി കൈയ്യേറിയിട്ടുണ്ടെന്നും അതിൽ നിന്നും കുടിയൊഴിപ്പിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്നും അസം സർക്കാർ അറിയിച്ചു. എന്നാൽ പൊലീസ് നടപടിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും സർക്കാർ പറഞ്ഞു.

അസമിൽ നടന്നത് ബിജെപി സർക്കാരിന്റെ ന്യൂനപക്ഷ വേട്ടയാണെന്നു സിപിഎം ആരോപിച്ചു. വർഷങ്ങളായി ധോല്‍പൂരില്‍ കഴിഞ്ഞവരെയാണ് ഒഴിപ്പിച്ചത് .സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിക്കണമെന്നും പൊലീസുകാർക്കെതിരെ നടപടി വേണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു.


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News