ഹാഥ്‌റസ് ദുരന്തത്തിൽ ചുമത്തിയത് നിസാര വകുപ്പുകൾ; ഭോലേ ബാബയെ കണ്ടെത്താൻ അന്വേഷണം ഊർജിതം

പരിപാടിയുടെ മുഖ്യ സംഘാടകരെ മാത്രം പ്രതിയാക്കി എഫ്.ഐ.ആര്‍ ഇട്ടത് ഭോലേ ബാബയെ സംരക്ഷിക്കാനാണെന്ന വിമർശനം ഉയരുകയാണ്

Update: 2024-07-04 07:47 GMT
Editor : rishad | By : Web Desk
Advertising

ലക്‌നൗ: ഹാഥ്റസ് ദുരന്തത്തിൽ നാല് സംഘാടകരെ കസ്റ്റഡിയിലെടുത്തു. ഭോലെ ബാബയ്ക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജതമാക്കി.

എഫ്.ഐ.ആറില്‍ നിസാര വകുപ്പുകൾ ചുമത്തിയതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അപകട സ്ഥലം സന്ദർശിക്കും. 

എഫ്.ഐ.ആറിലെ ലഘുവായ വകുപ്പുകൾക്കെതിരെയാണ് വിമർശനം ശക്തമായിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയുടെ (ബി.എൻ.എസ്) 105, 110, 126(2), 223, 238 വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആര്‍. 80,000 പേർക്ക് അനുമതിയുള്ള ചടങ്ങിൽ രണ്ടര ലക്ഷം ജനങ്ങളെ പങ്കെടുപ്പിച്ചതാണ് അപകടം ഉണ്ടാവാൻ കാരണമെന്നാണ് പറയുന്നത്. 

പക്ഷേ പൊലീസിനും സർക്കാരിനും ക്ലീൻ ചിറ്റ് നൽകിയാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. പരിപാടിയുടെ മുഖ്യ സംഘാടകരെ മാത്രം പ്രതിയാക്കി എഫ്.ഐ.ആര്‍ ഇട്ടത് ഭോലേ ബാബയെ സംരക്ഷിക്കാൻ ആണെന്ന വിമർശനം ഉയരുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹാഥ്റസ് സന്ദർശിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

അതിനിടെ അപകടത്തിൽ മരിച്ചവരുടെ പേര് വിവരങ്ങൾ ഉത്തർപ്രദേശ് സർക്കാർ പുറത്തുവിട്ടു. 110 സ്ത്രീകളും ഏഴ് കുട്ടികളും നാല് പുരുഷന്മാരും ഉൾപ്പെടെ 121 പേരാണ് മരിച്ചത്. ഭോലോ ബാബയുടെ ആശ്രമത്തിൽ വീണ്ടും പൊലീസ് പരിശോധന നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News