ബിപിൻ റാവത്ത് ഇനി ഓർമ

ഡൽഹിയിലെ ബ്രാർ സ്‌ക്വയറിൽ വൈകുന്നേരം 4.50 ന്‌ ആദരസൂചകമായി 17 തവണ സൈന്യം ഗൺ സല്യൂട്ട് നൽകിയതിന് പിന്നാലെ 'ബിപിൻ റാവത്ത് അമർ രഹേ മുദ്രാവാക്യങ്ങൾക്ക് നടുവിൽ അദ്ദേഹത്തിന്റെ ഭൗതികദേഹം അഗ്നിയിൽ ലയിച്ചു.

Update: 2021-12-10 13:35 GMT
Editor : Nidhin | By : Web Desk
Advertising

ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും രാജ്യം വിട നല്‍കി. ഡൽഹി ബ്രാർ സ്ക്വയറിൽ ഒരേ ചിതയിൽ ഇരുവർക്കും അന്ത്യവിശ്രമം ഒരുക്കി.17 ഗൺ ഷോട്ടുകളടക്കം പൂർണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

നാലരപ്പതിറ്റാണ്ട് കാലം രാജ്യത്തെ കാത്ത ധീര സൈനികന് വിട.  വൈകിട്ട് അഞ്ച് മണിയോടെ ബിപിൻ റാവത്തിൻറെയും ഭാര്യ മധുലിക റാവത്തിൻറെയും ചിതയ്ക്ക് മക്കളായ കൃതികയും തരിണിയുമാണ് അഗ്നിപകർന്നത്. സൈന്യത്തിന്‍റെ ആദരമായി പതിനേഴ് ഗൺ ഷോട്ടുകൾ. പൂർണ സൈനിക ബഹുമതികളോടെ ഒരേ ചിതയിൽ അവർ.  രാവിലെ പത്ത് മണിയോടെയാണ് ബിപിൻ റാവത്തിന്‍റെയും മധുലികയുടെയും മൃതദേഹം കാമരാജ് നഗറിലെ വീട്ടിലെത്തിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷാ, രാഹുൽഗാന്ധി അടക്കമുള്ള നിരവധി പ്രമുഖർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.. പൊതുദർശനത്തിനെത്തിയത് നൂറുകണക്കിന് പേർ. രണ്ട് മണിയോടെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ മൃതദേഹം ബ്രാർസ്ക്വയറിലേക്ക്..

ബ്രാർ സ്ക്വയറിലെ പൊതു ദർശനത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങും സൈനികമേധാവികളും അടക്കമുള്ള പ്രമുഖരുടെ അന്ത്യാഞ്ജലി. ഒടുവിൽ മരണം സൃഷ്ടിച്ച ഞെട്ടൽ ഇനിയും മാറാതിരിക്കുന്ന ജനതയുടെ കണ്ണീരാഞ്ജലികൾ ഏറ്റുവാങ്ങി ബിപിൻ രാവത്ത് രാജ്യത്തിന്റെ ജ്വലിക്കുന്ന ഓർമയായി.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News