പാക് ക്രിക്കറ്റ് ടീമിനെ പിന്തുണച്ച ഗോവന്‍ സ്വദേശിയെ നിര്‍ബന്ധിച്ച് 'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ചു മാപ്പ് പറയിച്ചു; പരാതി ലഭിച്ചില്ലെന്ന് പൊലീസ്

തുടക്കത്തില്‍ മാപ്പ് പറയാന്‍ ആവശ്യപ്പെടുമ്പോള്‍ വിസ്സമ്മതിക്കുന്ന ഇയാള്‍ പിന്നീട് കാല്‍മുട്ട് കുത്തി മാപ്പ് പറയുകയായിരുന്നു

Update: 2023-02-25 11:33 GMT
Editor : ijas | By : Web Desk
Advertising

പനാജി: പാക് ക്രിക്കറ്റ് ടീമിനെ പിന്തുണച്ച ഗോവന്‍ കച്ചവടക്കാരനെ കൊണ്ട് പരസ്യമായി മാപ്പ് പറയിച്ചു 'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ചതായി റിപ്പോര്‍ട്ട് . വീഡിയോ വ്ളോഗര്‍ ആയ ഒരാള്‍ പുറത്തുവിട്ട വീഡിയോയിലാണ് ഗോവ കലാൻഗുട്ടില്‍ കട നടത്തുന്നയാള്‍ പാക്കിസ്താന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച് സംസാരിക്കുന്നത്. പാകിസ്താന്‍-ന്യൂസിലാന്‍റ് മത്സരത്തിനിടെ പകര്‍ത്തിയ ഈ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

വീഡിയോ വൈറലായതോടെ പ്രതിഷേധമുയര്‍ത്തിയ ഒരു കൂട്ടം ആളുകള്‍ ഇയാള്‍ക്ക് അടുത്തേക്ക് വരികയും നിര്‍ബന്ധപ്പൂര്‍വം മാപ്പ് പറയിച്ച് ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. സംഭവത്തില്‍ ആരും തന്നെ പരാതി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കടക്കാരനെ നിര്‍ബന്ധിച്ച് മാപ്പ് പറയിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

തുടക്കത്തില്‍ മാപ്പ് പറയാന്‍ ആവശ്യപ്പെടുമ്പോള്‍ വിസ്സമ്മതിക്കുന്ന കടക്കാരന്‍ പിന്നീട് കാല്‍മുട്ട് കുത്തി മാപ്പ് പറയുന്നതും വീഡിയോയില്‍ കാണാം. ആള്‍ക്കൂട്ടം 'ഭാരത് മാതാ കീ ജയ്' എന്ന് ഉറക്കെ വിളിക്കാന്‍ ആവശ്യപ്പെടുന്നതും ഇദ്ദേഹം പേടിച്ച് വിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News