തുണിത്തരങ്ങളുടെയും ചെരുപ്പിന്‍റെയും നികുതി വർധന മരവിപ്പിച്ച് ജി.എസ്.ടി കൗൺസിൽ
നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കാനുളള തീരുമാനമാണ് മരവിപ്പിച്ചത്.
Update: 2021-12-31 08:27 GMT
1000 രൂപ വരെയുള്ള തുണിത്തരങ്ങൾക്കും ചെരുപ്പിനും നികുതി വർധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് ജി.എസ്.ടി കൗൺസിലിലാണ് തീരുമാനം. നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കാനുളള തീരുമാനമാണ് മരവിപ്പിച്ചത്.
തുണിത്തരങ്ങളുടെ നികുതി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ചർച്ചയുണ്ടാകും. ജനുവരി ഒന്നിന് പുതിയ നികുതി നിലവിൽ വരാനിരിക്കെയാണ് ജി.എസ്.ടി കൗൺസിലിൽ നിർണായക തീരുമാനമുണ്ടായത്. നികുതി വർധന മരവിപ്പിക്കണമെന്ന് നിരവധി സംസ്ഥാനങ്ങൾ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. ഗുജറാത്ത്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ നികുതി വർധിപ്പിക്കുന്നതിനെ തങ്ങൾ അനുകൂലിക്കുന്നില്ലെന്ന് കൗൺസിൽ യോഗത്തിൽ നിലപാടെടുത്തു.