കോവിഡ് മരുന്നുകളുടെ ജി.എസ്.ടി നികുതിയിളവ് തുടരും
എസ്.എം.എ മരുന്നുകൾക്ക് ജി.എസ്.ടി ഒഴിവാക്കി
Update: 2021-09-17 14:45 GMT
കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ ജി.എസ്.ടി നികുതിയിളവ് ഡിസംബർ 31 വരെ തുടരാൻ തീരുമാനം. ലഖ്‌നൗവിൽ ചേർന്ന ജി.എസ്.ടി കൗൺസിലിലാണ് തീരുമാനം. 11 മരുന്നുകൾക്കാണ് ഇളവ് ഉണ്ടാകുക. എസ്.എം.എ മരുന്നുകൾക്ക് ജി.എസ്.ടി ഒഴിവാക്കി. 16 കോടി രൂപയുടെ മരുന്നാണ് ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയത്. സോൾജിൻസ്മ, വിൽടോപ്‌സോ എന്നീ മരുന്നുകളുടെ വിലയാണ് ഇതോടെ കുറയുക.
കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽനിന്ന് അഞ്ചാക്കി കുറച്ചു. യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷത വഹിച്ചു. രണ്ടുവർഷത്തിൽ ആദ്യമായാണ് ജി.എസ്.ടി നേരിട്ടുള്ള യോഗം നടക്കുന്നത്.