ഹരിയാന സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി; ഡൽഹിയിലും കനത്ത ജാഗ്രത

സംഘർഷ സാധ്യത കണക്കിലെടുത്ത് നൂഹ് ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയും ഇൻ്റർനെറ്റ് സേവനങ്ങൾക്കുള്ള വിലക്കും ഇന്നും തുടരും

Update: 2023-08-02 02:10 GMT
Editor : Jaisy Thomas | By : Web Desk

ഹരിയാനയിലുണ്ടായ സംഘര്‍ഷത്തില്‍ നിന്ന്

Advertising

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ ഉണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സംഘർഷ സാധ്യത കണക്കിലെടുത്ത് നൂഹ് ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയും ഇൻ്റർനെറ്റ് സേവനങ്ങൾക്കുള്ള വിലക്കും ഇന്നും തുടരും. ഹരിയാനയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലും ജാഗ്രത തുടരുകയാണ്.

പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ എഴുപതിലെറെ പേർക്കാണ് അക്രമ സംഭവങ്ങളിൽ പരുക്കേറ്റത്. ക്രമസമാധാന നില പുനസ്ഥാപിക്കാൻ പൊലീസ് ശ്രമം തുടരുമ്പോഴും ഒറ്റപ്പെട്ട സംഘർഷങ്ങൾ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ആവർത്തിക്കുന്നുണ്ട്. ഗുഡ്ഗാവ് ബാദ്ഷാപൂരിലും സെക്ടർ എഴുപതിലും ഇന്നലെ ആൾക്കൂട്ടം കടകൾക്ക് തീയിട്ട സാഹചര്യത്തിൽ ജില്ലയിലെ പെട്രോൾ പമ്പുകളിൽ നിന്നും ബോട്ടിലുകളിൽ പെട്രോൾ നൽകരുത് എന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തെ ക്രമസമാധാന നില സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി. സോഹ്ന, നൂഹ് ജില്ലകളിൽ സമാധാന യോഗങ്ങൾ സർക്കാരിൻ്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.

സംഘർഷങ്ങളിൽ എൺപതിലെറെ പേർക്ക് എതിരെ നാൽപ്പതോളം കേസുകൾ ഹരിയാന പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അയൽ സംസ്ഥാനത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്ത് പട്രോളിങ് ശക്തമാക്കിയതായി ഡൽഹി പൊലീസ് അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News