ഹിജാബ് വിധി; യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കും

ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലന്ന് പറയാൻ കോടതിക്ക് അധികാരമില്ലെന്ന് യൂത്ത് ലീഗ്

Update: 2022-03-15 15:07 GMT
Editor : abs | By : Web Desk
Advertising

കർണാടക ഹൈക്കോടതി വിശാല ബഞ്ചിൻ്റെ ഹിജാബ് വിധിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ദേശിയ കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കും. ഇന്ത്യയിലെ പ്രമുഖ നിയമവിദഗ്ധരുമായി ഇതിനകം കൂടിയാലോചന നടത്തിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു പറഞ്ഞു.

വസ്ത്രസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണ്. ഈ വിവാദം സംഘ് പരിവാർ സൃഷ്ടിക്കുന്ന നാടകമാണ്. മുസ്ലിംകളുടെ പൗരാവകാശങ്ങൾ നിഷേധിച്ച് അവരെ അപരവൽക്കരിക്കുക, മുസ്‌ലിം പെൺകുട്ടികൾ നേടിയ വിദ്യാഭ്യാസ പുരോഗതി പുറകോട്ട് വലിക്കുക, വർഗീയ ധ്രുവീകരണം ശക്തമാക്കുക തുടങ്ങിയ ബഹുമുഖ ലക്ഷ്യങ്ങൾ ഇതിനുണ്ട്. നീതി തേടി കോടതിയെ സമീപിച്ച പെൺകുട്ടികളോടൊപ്പം നിൽക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്നും ഫൈസൽ ബാബു പറഞ്ഞു.

ഹിജാബ് ഇസ്ലാമിക വിശ്വാസത്തിൻ്റെ അവിഭാജ്യ ഘടകമല്ല എന്ന് പറയാൻ കോടതിക്ക് അധികാരമില്ല. പൗരാവകാശം സംരക്ഷിക്കേണ്ട കോടതി, മതവിധി പുറപ്പെടുവിക്കുന്നത് ഇന്ത്യ പോലൊരിടത്ത് ആശാസ്യമല്ല. നീതിന്യായക്കോടതിയിലുള്ള വിശ്വാസം കൈമോശം വന്നിട്ടില്ലെന്നും മൗലികാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മുൻനിരയിൽ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News