ഹിമാചൽ പ്രദേശിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി ജയറാം താക്കൂർ സേരജിൽ മത്സരിക്കും

62 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്

Update: 2022-10-19 04:51 GMT
Editor : Lissy P | By : Web Desk
Advertising

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പുറത്തുവിട്ടു. 62 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. മുഖ്യമന്ത്രി ജയറാം താക്കൂർ സേരജിൽ നിന്നും ജനവിധി തേടും. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന പ്രേംകുമാർ ധുമലിന് ഇത്തവണ ടിക്കറ്റില്ല.

ഉനയിൽ നിന്ന് സത്പാൽ സിംഗ് സത്തിയെയും മാണ്ഡിയിൽ അനിൽ ശർമ്മയെയും ബി.ജെ.പി മത്സരിപ്പിക്കും. ബി.ജെ..പിയിൽ നിന്ന് പവൻ കാജൽ കംഗ്രയ്ക്ക് ടിക്കറ്റ് ലഭിച്ചു. നരേന്ദ്ര താക്കൂർ ഹമീർപൂർ മണ്ഡലത്തിൽ നിന്നും രഞ്ജിത് സിംഗ് സുജൻപൂരിൽ നിന്നും മത്സരിക്കും. പട്ടികജാതിക്കാർക്കായി സംവരണം ചെയ്ത ചുര സീറ്റിൽ നിന്ന് ഹൻസ് രാജ്, ഭർമൂർ സീറ്റിൽ നിന്ന് ഡോ ജനക് രാജ്, ചമ്പയിൽ നിന്ന് ഇന്ദിര കപൂർ, ഡൽഹൗസിയിൽ നിന്ന് ഡി എസ് താക്കൂർ എന്നിവർ മത്സരിക്കും.  

46 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ചൊവ്വാഴ്ച കോൺഗ്രസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. സ്ഥാനാർഥി പട്ടികയിൽ 19 പേർ സിറ്റിങ് എം.എൽ.എമാരാണ്. ആറു പേർ പുതുമുഖങ്ങളും. പട്ടികയിലെ 13 പേർ കോൺഗ്രസ് കുടുംബങ്ങളിൽ നിന്നുള്ളവരാണ്.

നവംബർ 12നാണ് ഹിമാചലിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ഒക്ടോബർ 25 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. ഒക്ടോബർ 17ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഹിമാചൽ നിയമസഭയിലെ 68 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ലെ തെരഞ്ഞെടുപ്പിൽ 68ൽ 44 സീറ്റും ബിജെപി സ്വന്തമാക്കിയിരുന്നു. അന്ന് കോൺഗ്രസിന് 21 സീറ്റുകളാണ് ലഭിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News