ആകെയുള്ള ഒരു തരി കനലും കെട്ടു; ഹിമാചലിൽ സി.പി.എമ്മിന് സിറ്റിങ് സീറ്റിൽ തോൽവി

തിയോഗിലെ സിറ്റിങ് സീറ്റിൽ മത്സരിച്ച സി.പി.എം സ്ഥാനാർഥി രാകേഷ് സിംഘ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Update: 2022-12-08 10:56 GMT
Advertising

ഷിംല: ഹിമാചൽ പ്രദേശിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏക സീറ്റും ഇത്തവണ സി.പി.എമ്മിന് നഷ്ടമായി. തിയോഗിലെ സിറ്റിങ് സീറ്റിൽ മത്സരിച്ച സി.പി.എം സ്ഥാനാർഥി രാകേഷ് സിംഘ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോൺഗ്രസിന്റെ കുൽദീപ് സിങ് റാത്തോഡാണ് ഇവിടെ വിജയിച്ചത്.

19,447 വോട്ടുകളാണ് കുൽദീപ് സിങ് റാത്തോഡ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയുടെ അജയ് ശ്യാം 14,178 വോട്ടും മൂന്നാം സ്ഥാനത്തുള്ള സ്വതന്ത്ര സ്ഥാനാർഥി ഇന്ദു വർമ 13,635 വോട്ടും നേടിയപ്പോൾ നാലാമതുള്ള രാകേഷ് സിംഘക്ക് 12,210 വോട്ടുകളാണ് നേടാനായത്.

2017ൽ സി.പി.എം വിജയിച്ച ഏക സീറ്റാണ് തിയോഗ്. അന്ന് ബി.ജെ.പിയുടെ രാകേഷ് വർമയെ പിന്തള്ളി 25,000ത്തോളം വോട്ടുകൾ നേടിയാണ് രാകേഷ് സിംഘ നിയമസഭയിലെത്തിയത്. 42.18% വോട്ട് വിഹിതം നേടിയ അദ്ദേഹത്തിന് അന്ന് 1983 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News