ഹിമാചലിൽ കനത്ത മഴ; ഷിംലയിൽ ക്ഷേത്രം തകർന്ന് ഒൻപത് മരണം

ഇനിയും അനവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

Update: 2023-08-14 06:56 GMT
Advertising

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നു. ഷിംലയിൽ ശിവക്ഷേത്രം തകർന്നുവീണു. ഇതുവരെ ഒൻപത് മൃതദേഹങ്ങൾ കണ്ടെടുത്തതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു അറിയിച്ചു. ഇനിയും അനവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

പോലീസും സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌ഡിആർഎഫ്) ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ശിവപൂജ നടത്താനെത്തിയ നിരവധി ഭക്തർ ക്ഷേത്രത്തിലുണ്ടായിരുന്നു. സംഭവം നടക്കുമ്പോൾ 50 ഓളം പേർ ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം. ക്ഷേത്രം തകർന്ന സ്ഥലം മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു സന്ദർശിക്കും. 

അതേസമയം, ഹിമാചലിലെ സോളനിൽ കാണ്ഡഘട്ട് ജാഡോൺ ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. ആറു പേരെ രക്ഷപ്പെടുത്തി. രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാൻ അധികാരികളോട് നിർദേശിച്ചിട്ടുണ്ടെന്ന് ഹിമാചൽ മുഖ്യമന്ത്രി വ്യക്തമാക്കി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News