ഉപഭോഗം കൂടി; രാജ്യത്ത് സാമ്പത്തിക വളർച്ച നിരക്കിൽ വൻ വർധന

തൊട്ട് മുമ്പുള്ള പാദത്തേക്കാൾ 4.1% വർധനയാണ് കൈവരിച്ചിരിക്കുന്നത്

Update: 2022-08-31 14:58 GMT
Advertising

രാജ്യത്ത് സാമ്പത്തിക വളർച്ച നിരക്കിൽ വൻ വർധന. ഉപഭോഗത്തിൽ ഉള്ള വർധനയാണ് വളർച്ച നിരക്ക് കൂടാൻ കാരണം. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 13.5% ജിഡിപി വർധിച്ചിരിക്കുകയാണ്. 15 ശതമാനം വർധനവുണ്ടാകുമെന്ന് കണക്കാക്കിയിരുന്നുവെങ്കിലും ആ ലക്ഷ്യം നേടാനായില്ല. എങ്കിലും തൊട്ട് മുമ്പുള്ള പാദത്തേക്കാൾ 4.1% വർധനയാണ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 20.1% ആയിരുന്നു വളർച്ച നിരക്ക്. വളർച്ച നിരക്കിലുണ്ടായ വർധനവ് മികച്ച നേട്ടമാണെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Huge increase in India's economic growth rate

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News