'ഞാൻ ജനിച്ചത് യെമനിൽ; എനിക്ക് അറബി രക്തമാണെന്ന് പിതാവ് പറയുമായിരുന്നു' മുകേഷ് അംബാനി
പ്രഥമ ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുകേഷ് അംബാനി മിഡിൽ ഈസ്റ്റുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞത്
മിഡിൽ ഈസ്റ്റുമായുള്ള തന്റെ ബന്ധം വെളിപ്പെടുത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പ്രഥമ ഖത്തർ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം മിഡിൽ ഈസ്റ്റുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. പൂർണമായും ഓൺലൈനായി നടന്ന മൂന്ന് ദിവസം നീണ്ടു നിന്ന പ്രഥമ ഖത്തർ സാമ്പത്തിക ഫോറം (ക്യു.ഇ.എഫ്) കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.
താൻ പിറന്നത് യെമനിലാണെന്നു അംബാനി പറഞ്ഞു. 'എന്റെ പിതാവ് അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് യെമനിലേക്ക് വന്നതിനാൽ ഞാൻ പിറന്നത് യമനിലായിരിക്കാമെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് അറബി രക്തമാണെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു... എല്ലാ അറബ് രാജ്യങ്ങളുമായുമുള്ള ബന്ധം ഞങ്ങൾ ഏറ്റവും മൂല്യമേറിയതായി കണക്കാക്കുന്നു." -അദ്ദേഹം കൂട്ടിച്ചേർത്തു.
Mukesh Ambani says digital divide needs to be bridged. #QatarEconomicForum
— BloombergQuint (@BloombergQuint) July 4, 2021
Read more: https://t.co/4slhu9Ck1x pic.twitter.com/ReJH0gWLNU