കേന്ദ്രമന്ത്രിമാരുമായി ദേശീയപാതയില്‍ വിമാനത്തിന്റെ 'അടിയന്തര ലാന്‍ഡിങ്' - വീഡിയോ
യുദ്ധത്തിന് മാത്രമല്ല, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷാദൗത്യങ്ങള്‍ക്കും വ്യോമസേന എപ്പോഴും ഒപ്പമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതില്‍ ഗഡ്കരി, വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൗരിയ എന്നിവരെ വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ എസി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം രാജസ്ഥാനിലെ ബാര്‍മറിലെ ദേശീയപാതയില്‍ അടിയന്തരമായി ഇറക്കി. വ്യോമസേനയുടെ മോക്ഡ്രില്ലിന്റെ ഭാഗമായിരുന്നു അടിയന്തര ഫീല്‍ഡ് ലാന്‍ഡിങ്.
'സാധാരണ കാറുകളും ട്രക്കുകളും കാണുന്ന വഴിയില്‍ ഇപ്പോള്‍ വിമാനങ്ങള്‍ കാണാം. വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണിത്. കാരണം എന്തെന്നാല്‍ 1971 ല്‍ യുദ്ധം നടന്ന സ്ഥലമാണിത്. തൊട്ടടുത്താണ് അതിര്‍ത്തി. ഇന്ത്യയുടെ അഖണ്ഡതയെയും സമഗ്രതയെയും സംരക്ഷിക്കാന്‍ എപ്പോഴും വ്യോമസേന സജ്ജമായിരിക്കും' , വ്യോമസേനയെ അനുമോദിച്ച് രാജ്‌നാഥ് സിങ് പറഞ്ഞു.
യുദ്ധത്തിന് മാത്രമല്ല, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷാദൗത്യങ്ങള്‍ക്കും വ്യോമസേന എപ്പോഴും ഒപ്പമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് ദേശീയപാതയില്‍ വ്യോമസേനയുടെ യാത്രാവിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുന്നത്.
#WATCH | C-130J Super Hercules transport aircraft with Defence Minister Rajnath Singh, Road Transport Minister Nitin Gadkari & Air Chief Marshal RKS Bhadauria onboard lands at Emergency Field Landing at the National Highway in Jalore, Rajasthan pic.twitter.com/BmOKmqyC5u
— ANI (@ANI) September 9, 2021